പാലക്കാട്: നീലഗിരി കാടുകളിൽനിന്ന് കാർണേഷൻ (കാരിയോഫില്ലേസീ) സസ്യകുടുംബത്തിലെ സജിന ജനുസ്സിൽ പെടുന്ന പുതിയസസ്യം കണ്ടെത്തി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണി ഗവേഷകവിദ്യാർഥിനി എസ്. ആതിരയാണ് സസ്യം കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട നീലിഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന പർവതമായ ദൊഡ്ഡബെട്ട മലയിൽനിന്നാണ് ഈ സസ്യം കണ്ടെത്തിയത്.
സസ്യത്തിന് 'സജിന നീലഗിരിക്ക' എന്ന് പേര് നൽകി. ആതിരയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് സസ്യത്തെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. രാജ്യാന്തര ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയലക്കത്തിൽ ഈ സസ്യത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. മായ സി. നായരുടെ നേതൃത്വത്തിലാണ് ഗവേഷണം. ഗവേഷക വിദ്യാർഥിനികളായ ജി. കനകാംബിക, എം. സ്മിത, എസ്. രമ്യ, എ.എ. മുഹ്സിന എന്നിവരും സംഘത്തിലുണ്ട്.
Content Highlights: New Plant Species `Sagina nilagirica` Discovered in Nilgiris
Published: 09 Dec 2024, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented