തൃശ്ശൂർ: ഷോളയാറിലെ നിത്യഹരിത വനത്തിൽനിന്ന് പുതിയ ഇനം ഫംഗസിനെ കണ്ടെത്തി ഗവേഷകർ. ബിരുദാനന്തര പഠനത്തിന് ശേഷം കേരള വനഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ.) ഗവേഷണ ജീവിതമാരംഭിച്ച സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ഫംഗസിന് കെ.എഫ്.ആർ.ഐയുടെ പേര് നൽകി. സ്ട്രിയാറ്റികൊനിഡിയം കെഫ്ആറെൻസിസ് എന്നാണ് പേരിട്ടത്. പുതിയ കണ്ടെത്തൽ ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിൽ ഗവേഷണ പ്രബന്ധമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഡോ. കെ.സി. രാജേഷ് കുമാർ, ഗവേഷണ വിദ്യാർഥികളായ ശ്രുതി, അൻസിൽ, ഡോ. ശ്രീജിത്ത് കൽപ്പുഴ അഷ്ടമൂർത്തി, ഡോ. കെ.വി. ശങ്കരൻ, ഡോ. എ.ജെ. റോബി എന്നിവരാണ് ഈ കണ്ടെത്തലിലെ പങ്കാളികൾ.
രാജ്യത്തെ ഏക ഫംഗസ് ജീൻ ബാങ്കായ പുണെയിലെ നാഷണൽ ഫംഗൽ കൾച്ചറൽ കളക്ഷൻ ഓഫ് ഇന്ത്യയിൽ പുതിയ ഫംഗസ് കൾച്ചർ വഴി സംരക്ഷിച്ച് കൂടുതൽ ആഴത്തിലുള്ള ഗവേഷണം നടക്കും. ഈ സ്ഥാപനത്തിൽ ഇതിനകം ഫംഗസുകളുടെ 500-ൽപ്പരം കൾച്ചറുകളുണ്ട്.
Content Highlights: new fungus from Sholayar forest
Published: 06 Dec 2024, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented