മഴക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പൂപ്പൽ. മൺസൂൺ കാലം ഈർപ്പവും നനവും കൊണ്ടുവരുന്നതോടെയാണ് വീടുകളിൽ പൂപ്പലിന്റെ (മോൾഡ്) വളർച്ചയ്ക്ക് കാരണമാകുന്നത്. ഈർപ്പമേറെയുള്ള അടുക്കളയിലും ബാത്ത്റൂമിനും പുറമേ ഫർണിച്ചറുകൾ, ഭിത്തികൾ എന്നിവയും പൂപ്പലിൻ്റെ ആവാസ കേന്ദ്രമാണ്.
അലർജി, ആസ്മ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകാം. പൂപ്പൽ തടയാനും നീക്കം ചെയ്യാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മൺസൂൺ കാലത്ത് പൂപ്പൽ എന്തുകൊണ്ട് ?
മഴക്കാലത്തെ ഈർപ്പം പൂപ്പലിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മുള കൊണ്ടുള്ള തടികൾ, തുണി, ലെതർ, ഭിത്തികൾ, കാർപെറ്റുകൾ എന്നിവയും പൂപ്പൽ വേഗത്തിൽ വളരാൻ സാധ്യതയുള്ള ഇടങ്ങളാണ്.
പൂപ്പലിൻ്റെ വളർച്ചയെ പ്രതിരോധിക്കാം
മൺസൂൺ കാലത്ത് വീടിനെയും ഫർണിച്ചറിനെയും പൂപ്പലിൽ നിന്ന് സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വീടിനുള്ളിൽ വായുസഞ്ചാരം നിലനിർത്താൻ ജനലുകൾ തുറന്നിടുക. എക്‌സോസ്റ്റ് ഫാനുകൾ ഉപയോഗിക്കുക. ഈർപ്പം 30-50% ആയി നിലനിർത്താൻ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം. വായുസഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ഫർണിച്ചർ ഭിത്തിയോട് ചേർത്ത് വയ്ക്കാതിരിക്കുക. സിലിക്ക ജെൽ പാക്കറ്റുകൾ അലമാരകളിലും ഷൂ റാക്കുകളിലും വയ്ക്കാം.
കർട്ടനുകൾ, കാർപെറ്റുകൾ, റഗ്ഗുകൾ എന്നിവ പതിവായി ഉണക്കുക. മഴവെള്ളം വീടിനുള്ളിൽ കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും വാട്ടർപ്രൂഫ് സീലന്റുകൾ ഉപയോഗിച്ച് അടയ്ക്കുക. ആന്റി-ഫംഗൽ ക്ലീനറുകൾ ഉപയോഗിച്ച് ഭിത്തികൾ, ഫർണിച്ചർ, ടൈലുകൾ എന്നിവ വൃത്തിയാക്കാം.
നനഞ്ഞ വസ്ത്രങ്ങൾ, ടവലുകൾ, റഗ്ഗുകൾ എന്നിവ പൂർണ്ണമായും ഉണക്കിയ ശേഷം മാത്രം സൂക്ഷിക്കാം.
ഫർണിച്ചറിലും ഭിത്തികളിലും പൂപ്പലിന്റെ ലക്ഷണങ്ങൾ (കറുത്ത/പച്ച പാടുകൾ, ദുർഗന്ധം) പതിവായി പരിശോധിക്കുക. മരം, ലെതർ, തുണി എന്നിവയിൽ ഈർപ്പം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
പൂപ്പൽ നീക്കം ചെയ്യാനുള്ള പരിഹാരങ്ങൾ
വീടിന്റെ ഏതെങ്കിലും ഭാഗത്ത് പൂപ്പൽ പ്രത്യക്ഷപ്പെട്ടാൽ ഇക്കാര്യങ്ങൾ പരീക്ഷിക്കാം.
ഒരു ബക്കറ്റിൽ 1 ടീസ്പൂൺ ഡിഷ്‌വാഷിംഗ് സോപ്പ്, ¼ കപ്പ് ബ്ലീച്ച്, മൂന്ന് ലിറ്റർ വെള്ളം എന്നിവ കലർത്തുക. ഈ ലായനി ഉപയോഗിച്ച് പൂപ്പൽ പിടിച്ച ഫർണിച്ചറുകൾ, ടൈലുകൾ, ഭിത്തികൾ എന്നിവ വൃത്തിയാക്കാം. സോഫ്റ്റ് ബ്രഷോ സ്‌പോഞ്ചോ ഉപയോഗിച്ച് പൂപ്പൽ ഉരസി, വൃത്തിയുള്ള വെള്ളത്തിൽ കഴുകി, പൂർണ്ണമായും ഉണക്കുക.
1:1 അനുപാതത്തിൽ വെളുത്ത വിനാഗിരി വെള്ളത്തിൽ നേർപ്പിച്ച്, ഒരു സ്‌പ്രേ ബോട്ടിലിൽ നിറയ്ക്കുക. പൂപ്പൽ ബാധിച്ച ഭാഗത്ത് (തടി, തുണി, ലെതർ, ഭിത്തി) തളിച്ച് 1 മണിക്കൂർ വയ്ക്കുക. ഈർപ്പമുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. വിനാഗിരി പൂപ്പലിനെ ഫലപ്രദമായി നശിപ്പിക്കുന്നു.
പൂപ്പൽ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പൂപ്പൽ നീക്കം ചെയ്യുമ്പോൾ ഗ്ലൗസ്, മാസ്ക് എന്നിവ ഉപയോഗിക്കാം. പൂപ്പൽ സ്പോർ ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
കുട്ടികളെയും വളർത്തുമൃഗങ്ങളെയും വൃത്തിയാക്കുമ്പോൾ മാറ്റിനിർത്താം.
Content Highlights: Monsoon mold problems? Learn how to prevent and remove mold from your home with these effective tips
Published: 22 Jun 2025, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented