വംശനാശ ഭീഷണി നേരിടുന്ന ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ്. പാത്രങ്ങളില്‍ ചെളിമണ്ണ് വെള്ളം കലർത്തി വെച്ച് ദേശാടന  പക്ഷി വിഭാഗങ്ങളെ കൂടൊരുക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്  റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് (ആര്‍എസ്പിബി) എന്ന സംരക്ഷണ സംഘടന. സ്വിഫ്റ്റ്‌സ്, സ്വാളോസ് എന്നീ വിഭാഗത്തില്‍പെട്ട പക്ഷികള്‍ പ്രത്യുത്പാദനത്തിനായി ദേശാടനം മതിയാക്കി തിരികെ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. യു.കെയില്‍ ഉഷ്ണ തരംഗ സാധ്യതയും നിലവിലുള്ളതിനാല്‍ നിലങ്ങള്‍ കട്ടിപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടൊരുക്കാന്‍ സാധിക്കുമോയെന്ന് ആശങ്കയും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആഹ്വാനം.

To advertise here,

കൂടൊരുക്കുന്നതിനൊപ്പം അവയുടെ ദാഹമകറ്റാനുള്ള പോംവഴികളും നിര്‍ദേശിച്ചിട്ടുണ്ട്. പാത്രങ്ങളിലും മറ്റും ശുദ്ധജലം ശേഖരിച്ച് വെയ്ക്കുന്നതും അവയ്ക്ക് ദാഹമകറ്റാനും കുളിക്കാനും സഹായകരമാകുന്നു.  ഹൗസ് മാര്‍ട്ടിന്‍സ് എന്ന പക്ഷികളുടെ മടങ്ങി വരവും പ്രതീക്ഷിക്കുന്നുണ്ട്. കൂടൊരുക്കലിനായി ഏറ്റവും കൂടുതല്‍ ചെളിമണ്ണ് വേണ്ടി വരുന്ന പക്ഷികളാണിവ. 

അശ്രദ്ധമായ രീതിയില്‍ ചെളി മണ്ണ് ഒരുക്കരുത്, നനവിന്റെ സാന്നിധ്യം ശേഷിക്കണം എന്നീ നിര്‍ദേശങ്ങളും  പൊതുജനങ്ങള്‍ക്കായി മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ഇത്തരത്തിലുള്ള  സഹായങ്ങള്‍ അവയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നുത്. 

2021 ഡിസംബറോടെയാണ് സ്വിഫ്റ്റ്‌സും ഹൗസ് മാര്‍ട്ടിന്‍സും യു.കെ റെഡ് ലിസ്റ്റിലും ഐയുസിഎന്നിന്റെ വംശനാശ ഭീഷണിയുള്ള പക്ഷികളുടെ പട്ടികയിലും ഉള്‍പ്പെടുത്തുന്നത്. സ്വിഫ്റ്റുകളുടെ അംഗസംഖ്യയില്‍ 1995-ഓടെ 58 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിതതും ഭക്ഷ്യദൗര്‍ലഭ്യവും ഇവയുടെ കൂടൊരുക്കലിനെ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കൃത്രിമ കൂടുകളും മറ്റും ഇത്തരം പക്ഷികള്‍ക്ക് കൂടൊരുക്കാനായി മാറ്റി വെയ്ക്കുന്നത് നല്ലതാണെന്നും വിദ്ഗധര്‍ പറയുന്നുണ്ട്.