ഭീമന്‍ അനക്കോണ്ടയ്‌ക്കൊപ്പം കട്ടിലില്‍ കിടന്ന് പുസ്തകം വായിക്കുന്ന യുവാവ്! കാണുമ്പോള്‍ തന്നെ ആര്‍ക്കും ഭയംതോന്നുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍, സാമൂഹികമാധ്യമങ്ങളില്‍ 'ദി റിയല്‍ ടാര്‍സന്‍' എന്നറിയപ്പെടുന്ന മൈക്ക് ഹോസ്റ്റണ് ഇതൊന്നും ഒരു പുതുമയല്ല. അത്രയും കൂളായാണ് മൈക്ക് അനക്കോണ്ടയ്‌ക്കൊപ്പം കട്ടിലില്‍ കിടന്ന് പുസ്തകം വായിക്കുന്നത്. തൊട്ടരികിലായി ഒരു നായയും ഉണ്ട്.
എന്തായാലും അനക്കോണ്ടയ്‌ക്കൊപ്പം കട്ടിലില്‍ കിടന്ന് പുസ്തകം വായിക്കുന്ന മൈക്ക് ഹോസ്റ്റണിന്റെ വീഡിയോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്. ഇത് ശരിക്കും ഭ്രാന്താണെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ചിലരുടെ കമന്റ്. ആരെയാണ് വേഗത്തില്‍ അകത്താക്കേണ്ടതെന്നായിരിക്കും അനക്കോണ്ട ചിന്തിക്കുന്നതെന്ന് മറ്റൊരാളും കമന്റ് ചെയ്തു. ഇത്തരത്തിലുള്ള ഒട്ടേറെ രസകരമായ കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് താഴെയുള്ളത്. പാമ്പുകള്‍ക്കൊപ്പവും വന്യമൃഗങ്ങള്‍ക്കൊപ്പവുമുള്ള മൈക്കിന്റെ മറ്റുവീഡിയോകൾ നേരത്തെയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Content Highlights: man casually reads book with giant anaconda mike holston video
Published: 09 Dec 2024, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented