
രാമനാട്ടുകര: വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ കരയിലെ നഴ്‌സറികളിൽ വളർത്തി കടലിൽ തിരികെ നിക്ഷേപിച്ച് മലയാളിഗവേഷകൻ. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസി(കുഫോസ്)ലെ ഗവേഷണവിദ്യാർഥിയും ബേപ്പൂർ ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായ അരുൺ അലോഷ്യസാണ് പവിഴജീവികളുടെ അതിജീവനദൗത്യവുമായി നീങ്ങുന്നത്.
സുനാമി പ്രതിരോധശേഷിയുള്ളതും കടലിന്റെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യവുമായ ജീവികളാണിവ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമമെന്ന് കൊല്ലം പെരുമൺ സ്വദേശിയും സ്‌കൂബാഡൈവിങ് ഇൻസ്ട്രക്ടറുമായ അരുൺ പറയുന്നു. പവിഴപ്പാരുകളുടെ സ്ഥാപനത്തിലൂടെ സമുദ്രജീവികളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനും മത്സ്യസമ്പത്തും അനുബന്ധ ജൈവവൈവിധ്യവും വർധിപ്പിക്കാനും സാധിക്കുമെന്നും അരുൺ പറഞ്ഞു.
കേരളത്തിൽ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ ശേഖരിച്ച് കരയിൽ നിശ്ചിതസമയം പരിപാലിച്ച് കടലിലേക്ക് തിരികെ നിക്ഷേപിച്ചാണ് പവിഴപ്പാരുകൾ സൃഷ്ടിക്കുന്നത്. കുഫോസിലെ ഫിഷറീസ് ഫാക്കൽറ്റിയായ ഡോ. ജി. ഷൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗൈഡ് സംഘത്തിന്റെ മേൽനോട്ടത്തിലാണ് ഗവേഷണത്തിന്റെ ആറുമാസംനീണ്ട ആദ്യഘട്ടം പൂർത്തിയാക്കിയത്.
2025 നവംബർമുതൽ 2029 നവംബർവരെയാണ് ഗവേഷണകാലാവധി. തിരുവനന്തപുരം വിഴിഞ്ഞം തീരത്തുള്ള പവിഴജീവികളെ അടിസ്ഥാനമാക്കിയാണ് പഠനം പുരോഗമിക്കുന്നത്. ഇവയെ കടലിൽനിന്ന് ശേഖരിച്ച് കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപന(സി.എം.എഫ്.ആർ.ഐ.)ത്തിന്റെ വിഴിഞ്ഞം കേന്ദ്രത്തിലും കുഫോസിലുമായാണ് പവിഴപ്പുറ്റുകളെ പരിപാലിച്ച് ഗവേഷണം നടത്തുന്നത്. കടലിന്റെ അടിത്തട്ടിൽ പരസ്പരം ഒട്ടിപ്പിടിച്ച് തെച്ചിപ്പൂപോലെ പടർന്നുനിൽക്കുന്ന ഇവയെ ഏഴുമുതൽ 13 മീറ്റർവരെ ആഴത്തിൽനിന്ന് സ്‌കൂബാഡൈവിങ്ങിലൂടെ അരുൺതന്നെയാണ് ശേഖരിക്കുന്നത്. തുടർന്ന് ഉളിപോലുള്ള ആയുധംകൊണ്ട് ഇവയെ മുറിച്ചുവേർതിരിക്കും. നഴ്‌സറികളിലെ കടൽവെള്ളം നിറച്ച ചെറുടാങ്കുകളിൽ നിക്ഷേപിച്ചാണ് ഇവയെ വളർത്തുന്നത്. ഒരെണ്ണത്തിന് അഞ്ച്-എട്ട് മീറ്റർ നീളമുണ്ടാകും. വർഷത്തിൽ ഒന്നുമുതൽ നാലുസെൻീമീറ്റർമാത്രമേ ഇവ വളരൂ. 10-15 വർഷമാണ് ആയുസ് കണക്കാക്കുന്നത്. 10 വർഷത്തിനിടെ രാജ്യത്ത് പവിഴജീവികളുടെ എണ്ണം ഏറെ കുറഞ്ഞതായാണ് കണക്കുകൾ.
Content Highlights: Pioneering land-based coral nursery project in India., Led by researcher Arun Aloysius under KUFOS supervision., Aims to restore marine ecosystems and boost fish biodiversity., Utilizes scuba diving to collect and transplant coral species near Vizhinjam.
Published: 08 Mar 2026, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented