ലോകത്ത് വായൂ മലിനീകരണം ഏറ്റവുംകൂടുതലുള്ള നഗരമായി പാകിസ്താനിലെ ലാഹോര്‍. പാക് പഞ്ചാബ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം എ.ക്യു.ഐ. (വായു മലിനീകരണ സൂചിക- AQI) 394 ആണ് അവിടെ
രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

To advertise here,

എ.ക്യൂ ഐ അളവ് 100-ന് മുകളില്‍ ആണെങ്കില്‍ അനാരോഗ്യകരമായും 150 മുകളിലാണെങ്കില്‍ ശരീരത്തിന് വളരെയധികം അനാരോഗ്യകരവുമായാണ് കണക്കാക്കുന്നത്. 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101-ന് മുകളില്‍ മോശം നിലയും 201-ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളില്‍ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു.

ലാഹോറിലെ വായു മലിനീകരണം കുറയ്ക്കാനായി കൃത്യമ മഴയുള്‍പ്പടെയുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പാക് പഞ്ചാബ് വിവരാവകാശ മന്ത്രിയായ അസ്മ ബൊഖാരി അറിയിച്ചു. 

പാക്- പഞ്ചാബ് സർക്കാർ നേതൃത്വത്തിലുള്ള ആന്റീ സ്‌മോഗ് സ്‌ക്വാഡ് വായു മലിനീകരണം രൂക്ഷമായ. മേഖലകള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കും.