ഭോപ്പാൽ: പ്രൊജക്ട് ചീറ്റയ്ക്ക് പുതിയ നാഴികക്കല്ലായി കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റ കുഞ്ഞുങ്ങൾ പിറന്നു. ഇന്ത്യയിൽ ജനിച്ച 33 മാസം പ്രായമുള്ള പെൺ ചീറ്റയായ മുഖിയാണ് വ്യാഴാഴ്ച അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് സന്തോഷവാർത്ത അറിയിച്ചത്.

To advertise here,

‘മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റ മുഖി, അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഇത് പ്രൊജക്ട് ചീറ്റയ്ക്ക് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഇന്ത്യയുടെ ചീറ്റ പുനരുൽപാദന സംരംഭത്തിന് ഇതൊരു വഴിത്തിരിവായിരിക്കും’- അദ്ദേഹം കുറിച്ചു

രാജ്യത്ത് ചീറ്റപ്പുലികൾക്കുണ്ടായ വംശനാശത്തുടർന്നാണ് 2022 സെപ്റ്റംബറിൽ പ്രോജക്ട് ചീറ്റയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. ഇന്ത്യൻ കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാറ്റിക് ചീറ്റകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ പദ്ധതിക്ക് ഉപയോഗിക്കാൻ പറ്റാത്തതിനാൽ ആഫ്രിക്കൻ ചീറ്റകളെയാണ് മൂന്നുവർഷങ്ങൾക്ക് മുമ്പ് കുനോയിലെത്തിച്ചത്.