കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യ വസ്തുവുമായി ആംബര്‍ഗ്രിസ്) രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍, ലക്ഷദ്വീപ് സ്വദേശി സുഹൈല്‍ കെ.സി. എന്നിവരാണ് പിടിയിലായത്. 1.15 കി.ഗ്രാം തിമിംഗില വിസര്‍ജ്യ വസ്തുവാണ് ഇവരില്‍നിന്ന് പിടികൂടിയത്. തോപ്പുംപടിയില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
പോലീസ് പിടികൂടുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍ പോലീസിനെ ആക്രമിച്ചു. കൈയിലുണ്ടായിരുന്ന 35 ഗ്രാം വില്ക്കാന് ശ്രമിക്കുകയായിരുന്നു ഇയാള്‍. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ സുഹൈല്‍ കെ.സിയില്‍നിന്ന് ഒരുകിലോഗ്രാം തിമിംഗില വിസര്‍ജ്യ വസ്തുവാണ് പിടികൂടിയത്. ഇരുവരെയും തുടര്‍നടപടികള്‍ക്കായി വനംവകുപ്പിന് കൈമാറി.
സ്പേം തിമിംഗിലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർഗ്രിസ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് തിമിംഗില വിസര്‍ജ്യ വസ്തു ഉപയോഗിക്കുക.
Content Highlights: kerala police seize ambergris worth 2.5 crore two held
Published: 07 Aug 2025, 08:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented