
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. കാലവർഷം എത്തുന്നതോടെ മഴ കൂടുതൽ സജീവമാകാനാണ് സാധ്യത.
കനത്ത മഴയെത്തുടർന്ന് ഇന്ന്(03/06/2026) ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തീരദേശ മേഖലകളിലും മലയോര മേഖലകളിലും വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടലിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Content Highlights: Monsoon 2026 officially arriving in Kerala, Orange alert in effect for Alappuzha, Kottayam, and Ernakulam, Widespread rainfall expected across all districts until June 7, High alert for coastal and mountainous regions due to potential flooding, Safety advisories issued for lightning and high tidal waves
Published: 03 Jun 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented