നെയ്‌റോബി: പ്രിയ ക്രെയ്ഗ്, നിനക്ക് വിടയെന്നു പറഞ്ഞു വിലപിക്കുകയാണ് കെനിയ. 54 വർഷം തലയെടുപ്പോടെ കെനിയയുടെ അഭിമാനമായി നിലകൊണ്ട ആഫ്രിക്കൻ കൊമ്പൻ ശനിയാഴ്ച ചരിഞ്ഞു.

To advertise here,

45 കിലോഗ്രാമിലേറെ ഭാരം വീതമുള്ള നിലംമുട്ടുന്ന കൊമ്പുകളായിരുന്നു ക്രെയ്ഗിന്റെ സവിശേഷത. ഭൂമിതൊടുന്ന തുമ്പിക്കൈയും അവനുണ്ടായിരുന്നു. കെനിയയിലെ അംബോസലി ദേശീയോദ്യാനത്തിലായിരുന്നു ക്രെയ്ഗിന്റെ വാസം. ആഫ്രിക്കയിൽ അവശേഷിക്കുന്ന വമ്പൻകൊമ്പുള്ള ആനകളിൽ പ്രമുഖനും ഉദ്യാനത്തിലെ പ്രധാന ആകർഷണവുമായിരുന്നു അവൻ.

കൊമ്പുകൾക്കായി വേട്ടയാടപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രത്യേകസംരക്ഷണമുണ്ടായിരുന്നു ക്രെയ്ഗിന്. കെനിയയുടെ ദേശീയ പാനീയമായ കെനിയൻ ലാഗറിന്റെ ബ്രാൻഡ് അംബാസഡറായി 2021-ൽ ഈ കൊമ്പനെ തിരഞ്ഞെടുത്തിരുന്നു.