തിമിംഗലത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേട്ടയാടുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഐസ്‌ലാന്‍ഡ്. ഇപ്പോഴിതാ 2024 ഓടെ ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. മാംസത്തിന്റെ ആവശ്യകത കുറയുന്നതാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. നോര്‍വെ, ജപ്പാന്‍ എന്നിവയാണ് ഇത്തരത്തില്‍ തിമിംഗലങ്ങളെ വേട്ടയാടുന്ന മറ്റ് രാജ്യങ്ങള്‍.
നീലത്തിമിംഗലത്തിന് ശേഷം ഏറ്റവും വലുപ്പമേറിയലയായ 209 ഫിന്‍ തിമിംഗലങ്ങളെയും ഏറ്റവും ചെറിയ വിഭാഗക്കാരായ 217 മിങ്ക് തിമിംഗലങ്ങളെയും വേട്ടയാടാന്‍ നിലവിലെ രാജ്യത്തിന്റെ 2019-23 കാലയളവിലേക്കുള്ള വാര്‍ഷിക ക്വാട്ട അനുവദിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ തിമിംഗല വേട്ടയ്ക്കായി ലൈസന്‍സ് എടുത്ത രണ്ട് കമ്പനികളാണ് തിമിംഗല വേട്ട അവസാനിപ്പിച്ചത്. ഈ കാലയളവില്‍ ഒരു മിങ്ക് തിമിംഗലം മാത്രമാണ് വേട്ടയാടപ്പെട്ടത്. 2021 ലായിരുന്നു ഇത്.
തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ വെയിലിങ് കമ്മീഷനിലുള്ള (ഐഡബ്ല്യുസി) അംഗത്വവും ഐസ്‌ലാന്‍ഡ് രാജി വെച്ചിരുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള തിമിംഗല വേട്ടയ്ക്ക് വീണ്ടും അനുമതി ലഭിച്ചതോടെ തിമിംഗല മാംസത്തിനുള്ള ആവശ്യകത കുറഞ്ഞിരുന്നു. 2006 ലാണ് രാജ്യം വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള തിമിംഗല വേട്ട പുനരാരംഭിച്ചത്. മത്സ്യബന്ധനം നിരോധിക്കപ്പെട്ട നോ ഫിഷിങ് കോസ്റ്റല്‍ സോണുകളുടെ വിസ്തീര്‍ണം ഉയര്‍ത്തിയതോടെ വേട്ടയ്ക്കായി ദൂരെയുള്ള സ്ഥലങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത് വേട്ടയ്ക്കുള്ള ചെലവ് കൂട്ടി. കയറ്റുമതി ഉത്പന്നങ്ങളുടെ സുരക്ഷ മാനദണ്ഡം കൂട്ടിയതോടെ മാംസത്തിന്റെ കയറ്റുമതിയും ദുഷ്‌കരമായി. ഇതാണ് തിമിംഗല വേട്ട ഐസ്‌ലാന്‍ഡില്‍ അപ്രിയമാകാനുള്ള കാരണം.
Content Highlights: iceland to stop whale hunting as people loss interest on whale meat
Published: 05 Feb 2022, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented