വതാര്‍ രണ്ട് എന്ന ചലച്ചിത്രത്തില്‍ ഭീമന്‍ കടല്‍ജീവികളെ ഹാര്‍പൂണ്‍ കൊണ്ട് എയ്ത് പിടികൂടാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ എല്ലാവരും കണ്ടിരിക്കുമല്ലോ, കൂടാതെ കടല്‍ജീവിയായ പയകന്റെ ചിറകില്‍ കുടുങ്ങിപ്പോയ ഹാര്‍പ്പൂണിന്റെ ഭാഗം വേര്‍പെടുത്താന്‍ ലൊആക് സഹായിക്കുന്നതും കണ്ടു. 'അവതാര്‍' ഒരു സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രമാണ്. അതിനാല്‍ അതിലെ രംഗങ്ങള്‍ നമുക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഭീമന്മാരായ കടല്‍ജീവികളെ ഈ രീതിയില്‍ പിടികൂടുന്ന കാര്യം ഇന്നും നടന്നുകൊണ്ടിരിക്കുന്നതാണ്. നോര്‍വേയ്ക്ക് പുറമേ ജപ്പാനും ഐസ്‌ലന്‍ഡുമാണ് ഇന്നും തിമിംഗലങ്ങളെ വേട്ടയാടുന്ന രാജ്യങ്ങള്‍.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മറ്റേതൊരു രാജ്യത്തേക്കാളും തിമിംഗലങ്ങളെ കൊല്ലുന്ന രാജ്യമാണ് നോര്‍വേ. വാണിജ്യാവശ്യങ്ങള്‍ക്ക് തിമിംഗലങ്ങളെ കൊല്ലുന്നതു നിരോധിച്ച 1986 -നു ശേഷം പതിനയ്യായിരത്തോളം തിമിംഗലങ്ങളെയാണ് നോര്‍വേ കൊന്നൊടുക്കിയത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ആറു വര്‍ഷത്തേക്കാളും തിമിംഗലങ്ങളെ അവര്‍ 2022 -ല്‍ കൊന്നൊടുക്കി. തിമിംഗലമാംസം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണമായും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാനുമാണ് അവര്‍ തിമിംഗലങ്ങളെ വേട്ടയാടുന്നത്. കപ്പലില്‍നിന്നും അയയ്ക്കുന്ന ഹാര്‍പ്പൂണുകള്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ തറച്ച് അരമീറ്ററോളം ആഴത്തിലേക്ക് ഇറങ്ങിയ ശേഷം അതിന്റെ അറ്റത്തുള്ള ഗ്രനേഡ് പൊട്ടിത്തെറിക്കുന്നു, ഈ പൊട്ടിത്തെറിയില്‍ ഹാര്‍പ്പൂണിന്റെ അറ്റത്തുള്ള ഹുക്കുകള്‍ വികസിച്ച് തിമിംഗലത്തിന്റെ ഉള്ളില്‍നിന്നും ഊരിപ്പോകാത്ത തരത്തില്‍ വികസിക്കുന്നു. ഹാര്‍പ്പൂണിന്റെ അറ്റത്തുള്ള കയര്‍ കൊണ്ട് കപ്പലിലേക്ക് കൊല്ലപ്പെട്ട തിമിംഗലത്തെ വലിച്ചുകയറ്റുകയാണ് ചെയ്യുക. സ്‌ഫോടനത്തിനു ശേഷവും ഒരു മണിക്കൂര്‍ വരെ അവയില്‍ ജീവന്‍ ബാക്കിയുണ്ടാവും. കേന്ദ്രനാഡീവ്യൂഹത്തിനു കാര്യമായ തകരാര്‍ സംഭവിച്ചില്ലെങ്കില്‍ അവയെ കൊല്ലാന്‍ വീണ്ടും ഹാര്‍പ്പൂണുകള്‍ അയയ്‌കേണ്ടി വരും. വെറും രണ്ടു ശതമാനം നോര്‍വേക്കാരു പോലും തിമിംഗലമാംസം ഭക്ഷിക്കാറില്ല, നോര്‍വേയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് തിമിംഗലത്തിന്റെ ഇറച്ചി പ്രിയങ്കരമാണ്.

placeholder
ജപ്പാനിൽ പിടികൂടിയ തിമിം​ഗലത്തെ അറുക്കുന്നു | Photo: Gettyimages

ജപ്പാന്‍ ഗവേഷണ ആവശ്യത്തിനെന്ന പേരിലാണ് തിമിംഗലങ്ങളെ വേട്ടയാടുന്നത്. 2018-ല്‍ അവര്‍ 333 മിങ്ക് തിമിംഗലങ്ങളെയാണ് കൊന്നത്. അതില്‍ 122 എണ്ണം ഗര്‍ഭിണികള്‍ ആയിരുന്നു. തിമിംഗലങ്ങളുടെ പ്രായം മനസ്സിലാക്കി ഗവേഷണം നടത്തുന്നതിന് അവയെ കൊന്നാല്‍ മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു ജപ്പാന്റെ വാദം. അതിനായി അവര്‍ വേട്ടയാടുന്ന സമുദ്രഭാഗത്തിന്റെ അതിരുകള്‍ പോലും വര്‍ദ്ധിപ്പിച്ചു. ജപ്പാനില്‍ തിമിംഗലത്തിന്റെ മാംസം വളരെ വിശിഷ്ടമായി കരുതപ്പെടുന്നു. ഒരു കിലോ ഗ്രാം മാംസത്തിന് 15 പൗണ്ട്(1500 രൂപയിലധികം) വിലയുണ്ട്. 1960-ല്‍ രണ്ടു ലക്ഷം ടണ്‍ തിമിംഗല ഇറച്ചിയായിരുന്നു ജപ്പാനിലെ ആഭ്യന്തര ഉപഭോഗം. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായതോടെ 1986 ആവുമ്പോഴേക്കും മുന്‍പ് ഇത് 6000 ടണ്‍ ആയി കുറഞ്ഞിരുന്നു. ഗവേഷണ ആവശ്യങ്ങള്‍ എന്നതെല്ലാം അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പേരാണ്. ആരെയും വകവയ്ക്കാതെ തുറന്ന മാര്‍ക്കറ്റില്‍ത്തന്നെ തിമിംഗല ഇറച്ചി ജപ്പാന്‍ വില്‍ക്കുന്നുണ്ട്.

placeholder
കോമൺ മിങ്ക് വെയിൽ | Photo: Wiki/By Oregon State University - https://www.flickr.com/photos/oregonstateuniversity/30694501214/, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=116951977

കാലങ്ങളായി തങ്ങള്‍ക്കു ചുറ്റുമുള്ള കടലില്‍നിന്നു തിമിംഗലങ്ങളെ വേട്ടയാടിയിരുന്ന ജപ്പാന്‍ തെക്കന്‍ സമുദ്രങ്ങളിലും തിമിംഗലങ്ങളെ പിടിക്കുന്നതിനെ തടയാന്‍ അന്താരാഷ്ട്ര കോടതിയില്‍ ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡും ശ്രമിച്ചിരുന്നുവെങ്കിലും ഗവേഷണത്തിന്റെ പേരു പറഞ്ഞ് ജപ്പാന്‍ ഇന്നും തിമിംഗലവേട്ട നടത്തുന്നു. ഇതിനായി 2019 -ല്‍ അവര്‍ അന്താരാഷ്ട്ര വെയ്ലിങ്ങ് കമ്മീഷനില്‍നിന്നു പിന്മാറുകയും ചെയ്തു.

പുരാതനകാലം മുതല്‍ തന്നെ ജപ്പാന്റെ ഭക്ഷണത്തില്‍ പ്രധാനമായ ഒന്നാണ് തിമിംഗല ഇറച്ചി. 1497-ല്‍ ജപ്പാന്റെ മാംസ ഉപഭോഗത്തിന്റെ പകുതിയും തിമിംഗലത്തിന്റെ ഇറച്ചിയായിരുന്നു. 1954-ല്‍ അവിടെ ഉണ്ടാക്കിയ നിയമപ്രകാരം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരുന്നു. ഇതുകൊണ്ടൊക്കെയാണ് അന്താരാഷ്ട്ര നിരോധനം വരുമ്പോഴും ഗവേഷണം എന്ന പേരില്‍ അവര്‍ വേട്ട തുടരുന്നത്. ഇന്ന് തിമിംഗലത്തിന്റെ ഇറച്ചി അവിടെ പത്തു ശതമാനം ആള്‍ക്കാരേ കഴിക്കുന്നുള്ളൂ.

ചരിത്രപരമായി തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ട തിമിംഗലങ്ങളെ അന്താരാഷ്ട്രസമൂഹം ഇടപെട്ട് തടയുന്നത് ശരിയല്ലെന്നാണ് ജപ്പാന്റെ വാദം. എന്നാല്‍, അമിതമായി പിടിക്കുന്നത് തിമിംഗലങ്ങലുടെ വംശനാശത്തിനു തന്നെ കാരണമാകുമെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. ഈ പറയുന്ന രാജ്യങ്ങള്‍ക്കൊന്നും സമ്പത്തുണ്ടാക്കാന്‍ അവരുടെ സമ്പദ് വ്യവസ്ഥയുടെ പതിനായിരത്തിലൊന്ന് വരുമാനം പോലുമില്ലാത്ത ഈ വേട്ട നടത്തേണ്ടതില്ല. പകരം തിമിംഗലങ്ങളെ കാണാന്‍ സഞ്ചാരികളെ ബോട്ടില്‍ കൊണ്ടുപോയാല്‍ അതിലേറെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് ഇതിനെതിരെ സംസാരിക്കുന്നവര്‍ പറയുന്നു.