
പനജി: തിമിംഗില സ്രാവുകളെയോ മറ്റ് വംശനാശഭീഷണി നേരിടുന്ന സമുദ്രജീവജാലങ്ങളെയോ അപകടസാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുന്ന മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും വ്യക്തികള്‍ക്കും 75,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗോവന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ വനംവകുപ്പ് മന്ത്രി വിശ്വജിത്ത് റാണെയാണ് ശനിയാഴ്ച ഇക്കാര്യമറിയിച്ചത്. അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, സംസ്ഥാന ഫിഷറീസ് വകുപ്പ്, ഒറാക്കിള്‍ ഇന്ത്യ എന്നിവയുമായി സഹകരിച്ച് 'വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ പ്രൊജ്ക്ട്' എന്ന പദ്ധതിക്ക് രൂപംനല്‍കുന്നതായും വിശ്വജിത്ത് റാണെ പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി തിമിംഗില സ്രാവുകളെയോ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന സമുദ്ര ജീവജാലങ്ങളെയോ രക്ഷപ്പെടുത്തി കടലിലേക്ക് തിരികെ അയക്കുന്ന മത്സ്യബന്ധനത്തൊഴിലാളികള്‍ക്കോ വ്യക്തികള്‍ക്കോ 75,000 രൂപ പാരിതോഷികം ലഭിക്കും. സമുദ്രജീവജാലങ്ങളുടെ സംരക്ഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതായും വനംവകുപ്പ് മന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു.
മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ.ബി.സി ചൗധരിയുടെ നേതൃത്വത്തിലാകും കമ്മിറ്റി പ്രവര്‍ത്തിക്കുക. തിമിംഗില സ്രാവുകളെ മാത്രമല്ല, മറ്റെല്ലാ സമുദ്ര ജീവജാലങ്ങളെയും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കമ്മിറ്റിയെന്ന് വിശ്വജിത്ത് റാണെ പ്രതികരിച്ചു.
Content Highlights: goa announces rs 75,000 reward for rescue of whale sharks
Published: 31 Aug 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented