നഗരങ്ങളിൽ ആഗോള താപന വർധനവ് വേ​ഗത്തിലെന്ന് പഠനങ്ങൾ


യു.എസിലെ ഫീനിക്‌സ്, യു.കെയിലെ ലണ്ടൻ തുടങ്ങിയ വൻനഗരങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo-AFP

ബെയ്ജിങ്: ലോകത്തെമ്പാടുമുള്ള നഗരങ്ങളിൽ ആഗോള താപന പ്രതിഭാസം വേ​ഗത്തിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിങ് സർവകലാശാല നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തൽ. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ഓരോ ദശാബ്ദത്തിലും 0.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് നഗരങ്ങളിൽ ശരാശരി രേഖപ്പെടുത്തിയത്. ഗ്രാമ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ന​ഗരങ്ങൾ ഉഷ്ണ താപ സംഭവങ്ങൾക്ക് അധികമായി വിധേയമാകുന്നുവെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് പഠനങ്ങൾ നടന്നത്. ലോകമെമ്പാടുമുള്ള 2,000 നഗരങ്ങളുടെ 2002 മുതൽ 2021 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

യു.എസിലെ ഫീനിക്‌സ്, യു.കെയിലെ ലണ്ടൻ തുടങ്ങിയ വൻനഗരങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരമിടങ്ങളിൽ സാധാരണ നഗരങ്ങളെ അപേക്ഷിച്ച് ആഗോള താപവർധനവ് വേഗത്തിലാണെന്നും റിപ്പോർട്ട്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: global warming rate 30 percent faster when comparing to rural area


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented