മുക്കം: കരുണയുടെ രുചിയൂറുന്ന ബിരിയാണിയും പായസവും ചായസത്കാരങ്ങളും... കളി കാര്യമാക്കി, കൈത്താങ്ങാവുന്ന കളിയിടങ്ങൾ. ആക്രിപെറുക്കിയും വീടുകയറിയിറങ്ങിയും പണം സമാഹരിക്കുന്ന കൂട്ടായ്മകൾ. ചികിത്സാസഹായനിധിയിലേക്ക് കുടുക്ക നൽകുന്ന കുട്ടികൾ... വിധിക്ക് വിട്ടുനൽകാതെ ഡേവിഡിനെയും ഏഥനെയും ഒലിവറിനെയും നാം ചേർത്തുപിടിച്ചപ്പോൾ, ചികിത്സാസഹായം 25 കോടി പിന്നിട്ടു.
അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്‌ക്യുലർ ആട്രഫി (എസ്.എം.എ.) ബാധിച്ച കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നടത്തുന്ന സഹായദൗത്യം തുടരുകയാണ്. ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ഇനിയുള്ള 16 ദിവസംകൊണ്ട് 25 കോടി രൂപകൂടി കണ്ടെത്തണം. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതുവരെ പ്രവർത്തനങ്ങൾ തുടരാനാണ് സഹായസമിതിയുടെയും കൂട്ടായ്മകളുടെയും തീരുമാനം.
പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കളക്‌ഷൻ തുടങ്ങി, ഒട്ടേറെ മാർഗങ്ങളിലൂടെയാണ് ചെറുതും വലുതുമായ തുകകൾ ചികിത്സാസഹായകമ്മിറ്റിയുടെ ഓഫീസിലെത്തുന്നത്. സന്നദ്ധസംഘടനകളും കൂട്ടായ്മകളും കൊണ്ടുവരുന്ന തുക രാത്രി രണ്ടുമണിവരെ ഓഫീസിലിരുന്ന് തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി പിറ്റേന്നുരാവിലെയാണ് ചികിത്സാസഹായ കമ്മിറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നത്. ഓരോദിവസവും പുതിയ കൂട്ടായ്മകൾ ദൗത്യത്തിന്റെ ഭാഗമാകുമ്പോൾ, കുരുന്നുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഒരു നാട്.
എല്ലാവരും രംഗത്തിറങ്ങണം -കാന്തപുരം
എല്ലാ മതങ്ങളും പരസ്പരം സഹായിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എസ്.എം.എ. ബാധിതരായ കുട്ടികളെ സഹായിക്കാൻ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു.
ധനസമാഹരണം പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ച അദ്ദേഹം ചികിത്സാസഹായകമ്മിറ്റിക്ക് എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പുനൽകി. അമ്പതുകോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. ഇതിനകം 25.27 കോടി രൂപയാണ് അക്കൗണ്ടിൽ എത്തിയിരിക്കുന്നത്.
സഹായംനൽകാം
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136
1️⃣ Google Pay വഴി UPI ID ഉപയോഗിച്ച് പണം അയയ്ക്കുമ്പോൾ
Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം പണം അയയ്ക്കുക.
2️⃣ ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ.
Content Highlights: Support the treatment fund for SMA-affected children as donations cross 25 crore. Learn how to contribute via bank transfer, UPI, and Google Pay today.
Published: 22 Nov 2026, 08:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented