ച്ച് എയര്‍ലൈന്‍സായ കെഎല്‍എമ്മിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. പരസ്യങ്ങളിലൂടെ തെറ്റായ പരിസ്ഥിതി സന്ദേശങ്ങള്‍ നല്‍കുന്നുവെന്നാണ് ആരോപണം. വ്യോമയാന മേഖലയില്‍ സ്ഥിരം നടന്നു വരുന്ന ഗ്രീന്‍വാഷിങിന് എതിരേ  ഇപ്പാള്‍ പരാതി നല്‍കിയിരിക്കുകയാണ് പരിസ്ഥിതി വാദികള്‍. CO2Zero പോലെയുള്ള മൂല്യങ്ങള്‍ കണക്കാക്കുന്നത് പരിസ്ഥിതിക്ക് യാതൊരു തരത്തിലും ഗുണം ചെയ്യില്ലെന്ന തെറ്റായ സന്ദേശമാണ്  കമ്പനി നല്‍കുന്നത്.  ഓരോ യാത്രക്കാരെയും വിമാനയാത്രയ്ക്കിടയിലുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കാന്‍ സഹായിക്കുന്ന മൂല്യം കൂടിയാണ് CO2Zero. ഇത്തരം മൂല്യങ്ങള്‍ കണക്കാക്കുന്നതിലൂടെ ഹരിത ഗൃഹ വാതക ബഹിര്‍ഗമന തോതിലും കാര്യമായുള്ള മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

To advertise here,

ഗ്രീന്‍ വാഷിങ് എന്നാണ് കമ്പനിയുടെ പരസ്യങ്ങളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ഫ്‌ളൈ റെസ്‌പോണ്‍സ്ബ്‌ളി ക്യാംപയിന്റെ ഭാഗമായി 2019-ലാണ് കമ്പനി പുതിയ പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. 2050-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അന്ന് പ്രഖ്യാപിച്ചിരുന്നു.

വിമാനത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനത്തിനുള്ള പങ്ക് കുറയ്ക്കാന്‍ യാത്രക്കാരില്‍ നിന്നും തുക ഈടാക്കി മരങ്ങളും കമ്പനി നടുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ തെറ്റായ പരസ്യപ്രചാരണങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കമ്പനി ചെയ്യുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. വിമാനത്തിലുപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പരിശോധിക്കേണ്ടതും പ്രധാനമാണ്. ഇത്തരത്തില്‍ ഇന്ധന പരിശോധ കാര്യമായി നടക്കാത്ത വിമാനങ്ങളിലായിരിക്കും കാലാവസ്ഥാ വ്യതിയാനം പോലെയുള്ളവയുടെ വേഗത കൂട്ടുക. 2019-ല്‍ സമാനമായ ഗ്രീന്‍വാഷിങ് വിവിധ വ്യോമയാന കമ്പനികളില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.