
തിരുവനന്തപുരം:സംസ്ഥാനത്ത് റോഡ്, പാലം, സർക്കാർ കെട്ടിടം എന്നിവയുടെ നിർമാണങ്ങളിൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുന്ന ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാൻ പദ്ധതികൾ തയ്യാറാവുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിയ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളാണ് പ്രാവർത്തികമാക്കുന്നത്.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനങ്ങൾ തുടങ്ങി. ചിലയിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സാങ്കേതികവിദ്യ ഉപയോഗിച്ചു. മദ്രാസ്, തിരുപ്പതി ഐ.ഐ.ടി.കളുടെ സഹകരണത്തോടെയാണ് പഠനങ്ങൾ.
കൂടുതൽ ഈടുള്ള അൾട്രാ കോൺക്രീറ്റ്
കെട്ടിടം, പാലം നിർമാണങ്ങളിൽ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന അൾട്രാ ഹൈപെർഫോമൻസ് ക്രോൺക്രീറ്റ് ഉൾപ്പെടുത്തും. ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സ്വന്തമായി ഇത്തരം കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കാനുള്ള പഠനങ്ങൾ ആരംഭിച്ചു.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ ബലം 25 മുതൽ 60 മെഗാപാസ്കൽ യൂണിറ്റാണ് (എം.പി.എ.). അൾട്രാ ഹൈപെർഫോമൻസ് കോൺക്രീറ്റ് ഉപയോഗിക്കുമ്പോൾ 180 എം.പി.എ.യ്ക്ക് മുകളിലാണ് ബലം. ഇതോടെ കൂടുതൽക്കാലം ഈടുനിൽക്കും.
നടപ്പാക്കുന്ന മറ്റു രീതികൾ
• ഉപ്പുസാന്നിധ്യം കൂടുതലായ തീരമേഖലകളിൽ ക്ലോറിനെ പ്രതിരോധിക്കുന്ന സ്ലാഗ് ബേസ്ഡ് സിമന്റ് ഉപയോഗിക്കും. ഇതുപയോഗിച്ചാൽ കമ്പി തുരുമ്പിക്കില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വലിയഴീക്കൽ പാലം നിർമാണത്തിന് ചിലയിടങ്ങളിൽ ഇത്തരം സിമന്റ് ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിൽ സാധാരണ ഉപയോഗിക്കുന്നത് പോർട്‌ലാൻഡ് സിമന്റാണ്.
• ഘടനകൾ നേരത്തേ തയ്യാറാക്കി പണിസ്ഥലത്ത് കൊണ്ടുപോയി സംയോജിപ്പിക്കുന്ന തരത്തിലുള്ള നിർമാണം പ്രോത്സാഹിപ്പിക്കും. ചെലവ് കൂടുതലെങ്കിലും പെട്ടന്ന് തീർക്കാനാകും.
• പൊളിച്ച ടാർ മിശ്രിതങ്ങൾ കൂടുതൽ ഉപയോഗിക്കും. നിലവിൽ 20 ശതമാനംവരെയാണ് ഉപയോഗിക്കുന്നത്.
• റോഡ് നിർമിക്കാൻ സാധാരണ ബിറ്റുമിനു പകരം പെർഫോമൻസ് ഗ്രേഡ് ബിറ്റുമിനുൾപ്പെടുന്ന സൂപ്പർ പേവ് മിക്സ് ഉപയോഗിക്കും.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമാണം വരും
കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന നിർമാണരീതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlights: buildings to be build according to climate
Published: 19 Dec 2022, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented