തിരുവനന്തപുരം നഗരസഭ, ഉള്ളൂർ കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാഭ്യാസ കായികകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ കച്ചക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിൽ ഫലവർഷ തൈകളും പച്ചക്കറി തൈകളും നട്ട് കൃഷിഭവൻതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ നാലാഞ്ചിറ വാർഡ് കൗൺസിലർ ത്രേസ്യാമമ തോമസ്, പ്രഥമ അധ്യാപകൻ രാഗേഷ് എന്നിവരും പങ്കെടുത്തു.

To advertise here,

മണ്ണന്തല ജംഗ്ഷനിൽ നാട്ടുകാരുടെയും മണ്ണന്തല ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടു കൂടി പൊതുസ്ഥലത്ത് ഫലവൃക്ഷത്തൈകളും ജമന്തി തൈകളും നട്ടത് വലിയ ആവേശം ഉളവാക്കി. എം.ജി. കോളേജിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കിയ നിലത്തിൽ പൂപ്പാടം ഒരുക്കുന്നതിനായി ജമന്തി തൈകളും കൃഷിഭവന്റെ നേതൃത്വത്തിൽ നടുകയുണ്ടായി.

കൃഷിഭവന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ ഫലവർഷ തൈകളും ഒപ്പം പച്ചക്കറി തോട്ടം ഒരുക്കുന്നതിനായി പച്ചക്കറി തൈകളും മുൻകൂട്ടി നൽകുകയുണ്ടായി. ഇത്തവണ അംഗൻവാടികളെ കൂടി പരിസ്ഥിതി ദിനാചരണത്തിലേക്ക് ഉൾപ്പെടുത്തി പരിപാടിഗംഭീരമാക്കാൻ സാധിച്ചു. ഐസിഡിഎസ് സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ 33 അംഗൻവാടികളിലും പച്ചക്കറി തൈകൾ കുഞ്ഞുങ്ങളെ കൂടെ ചേർത്ത് നടുന്ന ചടങ്ങ് വേറിട്ടതായി മാറി. പരിസ്ഥിതി ദിനാചരണത്തിൽ എല്ലാ വാർഡ് കൗൺസിലേഴ്‌സ് അധ്യാപകർ വിദ്യാർഥികൾ അംഗൻവാടികൾ പൊതുപ്രവർത്തകർ ഒപ്പം കൃഷിഭവൻ ഉദ്യോഗസ്ഥരായ ഷജീം ശ്രീമതി വിനിത എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സി. സൊപ്ന പരിസ്ഥിതി ദിന സന്ദേശവും നൽകി.