അലാസ്‌ക: ഈ വര്‍ഷത്തെ ഏറ്റവും തടിയനായ കരടിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് അലാസ്‌കയിലെ കാറ്‌മൈ നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു. 12 കരടികളാണ് മത്സരാര്‍ഥികള്‍. ഓണ്‍ലൈനായി നടക്കുന്ന തിരഞ്ഞെടുപ്പ് ഒരാഴ്ച നീണ്ടുനല്‍ക്കും.

To advertise here,

ദിവസം 30 മുതല്‍ 42 വരെ സാല്‍മണ്‍ മീനുകളെ ഭക്ഷിച്ച് തടിച്ചുകൊഴുത്ത 12 കരടികളാണ് മത്സരാര്‍ഥികള്‍. ഒരാഴ്ച നീളുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന 12 പേരില്‍ ഫാറ്റ് ബിയര്‍ ട്യൂസ്‌ഡേ ഫൈനലില്‍ രണ്ടുപേര്‍ക്കാണ് എത്താന്‍ സാധിക്കുക. മത്സരം പത്താംവര്‍ഷത്തിലാണ് എത്തിനില്‍ക്കുന്നത്.

ചൊവ്വാഴ്ച ആരംഭിക്കേണ്ടിയിരുന്ന വോട്ടിങ് ഒരുദിവസം വൈകിയാണ് ആരംഭിച്ചത്. മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ബിയര്‍ 402 എന്ന കരടിയുടെ മരണത്തെത്തുടര്‍ന്നാണ് വൈകിയത്. തിങ്കളാഴ്ച ആണ്‍കരടിയുമായുണ്ടായ ഏറ്റുമുട്ടലില്‍ പെണ്‍കടുവ ചാവുകയായിരുന്നു.

മഞ്ഞുകാലം മുഴുവന്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തള്ളിനീക്കുന്ന കരടികള്‍ക്ക് തടികൂടുകയെന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മഞ്ഞുകാലത്തിനായി തയ്യാറെടുക്കുന്ന കരടികളോടുള്ള ബഹുമാനാര്‍ഥമാണ് 2014-ല്‍ മത്സരം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം 13 ലക്ഷംപേരാണ് വോട്ടുചെയ്തത്. തടിയന്മാരായ കുട്ടിക്കരടികള്‍ക്കായി ഫാറ്റ് ബിയര്‍ ജൂനിയര്‍ മത്സരവുണ്ട്.