മഹാവികൃതിയായിരുന്നു ഡുണ്ടു എന്ന കരടിക്കുട്ടൻ. ഒരു ദിവസം ഡുണ്ടുവിന് എവിടെനിന്നോ ഒരു ചെണ്ട കിട്ടി. 'ഹയ്യട, ഇത് കൊള്ളാമല്ലോ!', ഡുണ്ടു ചെണ്ടയും കൊട്ടി കാട്ടിലാകെ നടപ്പായി.

To advertise here,

''ഹായ് നല്ല ചെണ്ട, ഞങ്ങൾ ഒന്ന് കൊട്ടി നോക്കട്ടെ!'',

ഡുണ്ടുവിന്റെ കൂട്ടുകാരായ പില്ലുമുയലും ചിങ്കൻ കുരങ്ങനും ചോദിച്ചു. ''ഹും, ആരും കൊട്ടണ്ട. ഇത് എന്റെയാ!'', എന്ന് പറഞ്ഞ് ഡുണ്ടു ഗമയിൽ നടന്നു.

ഈ സമയം കാട്ടിൽ മറ്റൊരിടത്ത് ഉറങ്ങുകയായിരുന്നു ഗർജൻ സിംഹം. ഡുണ്ടുവിന്റെ ചെണ്ട കൊട്ടൽ കേട്ട് ഗർജൻ ഞെട്ടിയുണർന്നു. ''ഹും, ആരെടാ അത്?'', ഗർജൻ ശബ്ദം കേട്ടിടത്തേക്ക് ഓടി. എന്നിട്ട് ചെണ്ടയും കൊട്ടി നടന്ന ഡുണ്ടുവിനെ പേടിപ്പിച്ചു ''ഗർർ...'' പേടിച്ചുപോയ ഡുണ്ടു ചെണ്ടയും താഴെയിട്ട് ഓടെടാ ഓട്ടം.

placeholder