
നാളെയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് മനുഷ്യബുദ്ധിയേക്കാളും നിര്‍മിത ബുദ്ധിയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - AI) ആശ്രയിക്കുന്ന ഒരു ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശാസ്ത്രലോകത്താണ് നിര്‍മിതബുദ്ധിയുടെ പ്രയോജനം നാം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താറുള്ളത്. ഇപ്പോഴിതാ 2050-ഓടെ വംശനാശം സംഭവിക്കാന്‍ ഇടയുള്ള ജീവിവര്‍ഗങ്ങളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവചിച്ചിരിക്കുകയാണ് ഗവേഷകര്‍.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പുറത്തുവിട്ടിട്ടുള്ള പഠനങ്ങളുടെയും കണക്കുകളുടെും അടിസ്ഥാനത്തില്‍ 41,000 ജീവിവര്‍ഗങ്ങളാണ് നിലവില്‍ വംശനാശഭീഷണി നേരിടുന്നത്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 2050-ഓടെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് ഗവേഷകര്‍ എ.ഐ. ജെമിനി (AI Gemini) എന്ന നിര്‍മിതബുദ്ധിയോട് ആവശ്യപ്പെട്ടത്.
വെറുതെ പറയുകയല്ല, എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവാം അവ ഇല്ലാതാവുക എന്നതടക്കം എ.ഐ. ജെമിനി വ്യക്തമാക്കുന്നു. ആ ജീവികള്‍ ഏതെല്ലാമെന്ന് നോക്കാം. ധ്രുവക്കരടികള്‍ - കാലാവസ്ഥാ വ്യതിയാനം മൂലം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കം രൂക്ഷമാണ്. ഇതുമൂലം ആഹാരം കിട്ടാതെയാവും ധ്രുവക്കരടികള്‍ ഇല്ലാതാവുക. പെന്‍ഗ്വിനുകള്‍ - ഇണചേരാനും അടയിരിക്കാനും ഇടമില്ലാതാകുന്നതാവും പെന്‍ഗ്വിനുകളെ വംശനാശത്തിലേക്ക് നയിക്കുക.
പടിഞ്ഞാറന്‍ ഗൊറില്ലകള്‍ - വനനശീകരണം രൂക്ഷമാകുന്നതുകാരണം ആവാസവ്യവസ്ഥ ഇല്ലാതാകുന്നതാണ് പടിഞ്ഞാറന്‍ ഗൊറില്ലകളെ ഇല്ലാതാക്കുന്നത്. മാത്രമല്ല, വലിയ തോതിലുള്ള വേട്ടയാടലും ഇവയെ ഇല്ലാതാക്കുന്നു. കാലാവസ്ഥാവ്യതിയാനവും അനധികൃതവേട്ടയാടലും കടല്‍ജീവികളേയും ബാധിക്കുന്നതായി എ.ഐ. ജെമിനി പറയുന്നു. വക്വീറ്റ ഡോള്‍ഫിനുകള്‍ - നിര്‍മിത ബുദ്ധിയുടെ പട്ടികയില്‍ ഏറ്റവും ദുര്‍ബലമായ വര്‍ഗമാണ് ഡോള്‍ഫിന്‍ വര്‍ഗത്തില്‍പെട്ട വക്വീറ്റകള്‍. മീന്‍പിടിത്തക്കാരുടെ വലകളില്‍ കുടുങ്ങിയാണ് ഇവ കൊല്ലപ്പെടാറ്.
ഗോള്‍ഡന്‍ ടോഡ് തവള - കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശത്തിനുമൊപ്പം മാരകമായ ഫംഗല്‍ ആക്രമണവും കൂടി കാരണമായിരിക്കും ഗോള്‍ഡന്‍ ടോഡ് തവളകളുടെ വംശനാശമെന്നാണ് എ.ഐ. ജെമിനിയുടെ കണ്ടെത്തല്‍. ഇതിനിടെ സ്വാഭാവികമായ വംശനാശത്തിന് പാത്രമാകുന്ന ജീവിവര്‍ഗങ്ങളും ഉണ്ട്. സുമാത്രന്‍ കടുവകള്‍, അറ്റ്‌ലാന്റിക് പഫിന്‍ പക്ഷികള്‍, ന്യൂസിലന്‍ഡിലെ കാകാപോ തത്തകള്‍, കൊമോഡോ ഡ്രാഗണുകള്‍, എന്നിവയാണ് സ്വാഭാവികമായ വംശനാശത്തിന് പാത്രമാവുക.
Content Highlights: ai gemini predicts species which will extinct by 2050 based on iucn reports
Published: 25 Oct 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented