അപൂര്‍വമായതും മാര്‍ജ്ജാര കുടുംബത്തിലെ അംഗവുമായ ഐബീരിയന്‍ ലിങ്‌സ് വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍നിന്ന് വംശനാശഭീഷണിക്ക് സാധ്യതയുള്ള പട്ടികയിലേക്കായിരുന്നു ഐബീരിയന്‍ ലിങ്‌സുകളുടെ അത്ഭുതകരമായ ഈ മാറ്റം.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഐബീരിയന്‍ പ്രദേശങ്ങളായ പോര്‍ച്ചുഗലും സ്‌പെയിനുമാണ് ഐബീരിയന്‍ ലിങ്‌സുകളുടെ പ്രധാന ആവാസകേന്ദ്രം. 2001-ല്‍ വെറും 62 എന്നതില്‍നിന്ന് ഇവയുടെ എണ്ണം 2022-ല്‍ 648 ആയി ഉയര്‍ന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വറാണ് (ഐ.യു.സി.എന്‍.) ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നിലവില്‍ ഇവയുടെ എണ്ണം കുട്ടികളുടേതക്കം 2,000 ആയി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ സെന്‍സ് ഡാറ്റകള്‍ പ്രകാരം ഐബീരിയന്‍ ലിങ്‌സുകള്‍ ഉള്‍പ്പെടുന്ന 14 ക്ലസ്റ്ററിന്റെയും പ്രത്യുത്പാദനം നല്ലരീതിയില്‍ നടക്കുകയും എണ്ണത്തില്‍ സ്ഥിരത നിലനിര്‍ത്തി പോരുന്നുമുണ്ട്. ഇതില്‍ 13 എണ്ണം ക്ലസ്റ്ററുകള്‍ സ്‌പെയിനിലും ഒരെണ്ണം പോര്‍ച്ചുഗലിലുമാണുള്ളത്. ഐബീരിയന്‍ പെനിന്‍സുലയില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇവയുടെ എണ്ണം പെട്ടെന്നാണ് കുറഞ്ഞത്. 1960-കളിലായിരുന്നു ഇത്. ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്‍, വാഹനമിടിച്ചുള്ള അപകടങ്ങള്‍ ഇവയുടെ എണ്ണം ഗണ്യമായി കുറയാനുള്ള കാരണമായി.
പൂച്ചയുടെ മടങ്ങിവരവിന് ഇവയുടെ പ്രധാന ആഹാരമായ യൂറോപ്പ്യന്‍ റാബിറ്റ് എണ്ണം കൂട്ടിയതും ഒരു കാരണമായി തീര്‍ന്നു. ഐബീരിയന്‍ ലിങ്‌സിനെ മധ്യ, വടക്കന്‍ സ്‌പെയിനുകളിലും അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടെന്ന് സംരക്ഷണപ്രവര്‍ത്തകര്‍ പറയുന്നു. പൂച്ചവര്‍ഗത്തില്‍പ്പെട്ട ജീവിയാണ് ലിങ്സ്. ലേ-ലഡാക്ക് മേഖലയില്‍ ഇവയെ കണ്ടുവരുന്നുണ്ട്. ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലു പേരുള്‍പ്പെടുന്ന ജെനുസ്സാണ് ലിങ്‌സുകള്‍. കൂര്‍ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്.
Content Highlights: iberian lynx moved to vulnerable after increase in number
Published: 25 Jun 2024, 04:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented