ചിലപ്പോള്‍ പൂന്തണ്ടിലിരുന്ന് തേന്‍ കുടിക്കും . ചിലപ്പോള്‍ വായുവില്‍ പറന്നു നിന്നും

ഇത്ര സൂക്ഷ്മമായി തേൻ കുടിക്കുന്ന കിളികളെ കാണാൻ ബുദ്ധിമുട്ടാണ്. വളഞ്ഞ സ്‌ട്രോപോലെയുള്ള കൊക്കിൽ പറന്നുനിന്നു തേൻ കുടിക്കാൻ വിരുതരാണ് കൊക്കൻ തേൻകിളി, വലിയ തേൻകിളി എന്നൊക്കെ പറയുന്ന തേൻകിളി (Loten's Sunbird). ഇവരെ കാട്ടിലും നാട്ടിലും കാണാം. കൂട്ടിലിട്ട് വളർത്താൻ പാടാണ്. എന്നാൽ വീട്ടിൽ വരുത്താൻ വളരെയെളുപ്പവുമാണ്. ചെത്തി, ശീമക്കൊന്ന, കൊങ്ങിണി, മറ്റു പൂച്ചെടികൾ എന്നിവയിലേതെങ്കിലുമൊന്ന് വീട്ടിലുണ്ടെങ്കിൽ അവർ വീട്ടിലെ നിത്യസന്ദർശകരാവും. വീട്ടിലെ ചിലന്തികളുടെ എണ്ണം കുറയ്ക്കുന്നതിലും തേൻകിളികൾ മിടുക്കരാണ്. ഇരപിടിക്കാനും ജീവിക്കാനും സ്വന്തമായി സ്ഥലം വളഞ്ഞുവെക്കാനൊന്നും മെനക്കെടാറില്ല. വലിയ കണിശക്കാരാണ്. ഒരു പൂവിൽ വന്നിരുന്ന് തേൻ കുടിക്കുന്ന പൂവൻ നിശ്ചിത സമയത്തിനുള്ളിൽ മാറികൊടുക്കും. അല്ലെങ്കിൽ തൊട്ടുപുറകെ വരുന്ന പക്ഷിയുമായി കശപിശയുണ്ടാവും.
ഇവരെപ്പോഴും വലിയ തിരക്കുകാരാണ്. ചിലപ്പോൾ പൂന്തണ്ടിലിരുന്ന് തേൻ കുടിക്കും. ചിലപ്പോൾ വായുവിൽ പറന്നു നിന്നും. ഇതിനിടയിൽ പരാഗണം എന്ന ധർമ്മം മറക്കുന്നുമില്ല.
ജനുവരി മുതലാണ് തേൻകിളികൾ കൂടുകൂട്ടി തുടങ്ങുക. ചെറുനാരുകളും എട്ടുകാലിവലയും പഞ്ഞിയുമെല്ലാം കൂടുനിർമ്മാണത്തിന് ഉപയോഗിക്കും. മൂന്നു മുട്ടകളാണ് കണ്ടിട്ടുള്ളത്. സുരക്ഷയെ കരുതി ചിലപ്പോഴെല്ലാം നമ്മുടെ വീടിനുള്ളിലും കൂടുണ്ടാക്കാറുണ്ട്. മറ്റു ശല്യങ്ങളില്ലെങ്കിൽ നാലോ അഞ്ചോ വർഷം തുടർച്ചയായി വീടിനുള്ളിൽ കൂടുകൂട്ടും. കറുപ്പൻ തേൻകിളിയുമായി സാമ്യമുണ്ട്(purple Sunbird). വേർതിരിച്ചറിയാനുള്ള എളുപ്പമാർഗം കൊക്കൻ തേൻകിളിക്കുള്ള വലിയ ചുണ്ടുകളാണ്.
Content Highlights: Loten's Sunbirds are expert nectar feeders with long, curved bills., Easily attracted to gardens with flowering plants like Ixora and Lantana., They help control spider populations and aid in natural pollination., Breeding season starts in January, often building nests near or inside human homes.
Published: 05 Sept 2026, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented