ചെന്നൈ: ഹിന്ദുത്വരാഷ്ടീയത്തെ ജനങ്ങള്‍ തിരസ്‌കരിച്ചതല്ല തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്ന കെ. അണ്ണമലൈ. 1,18068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ കോയമ്പത്തൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. അണ്ണമലൈയെ ഡി.എം.കെയുടെ ഗണപതി രാജ്കുമാര്‍ പരാജയപ്പെടുത്തിയത്.
തമിഴ്നാട്ടിലെ പ്രധാന പാര്‍ട്ടികളിലൊന്നായ എ.ഐ.എ.ഡി.എം.കെയുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായേനെയുന്നുള്ള വാദവും അണ്ണമലൈ തള്ളിക്കളഞ്ഞു. എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം മുന്‍ കാലങ്ങളില്‍ ഫലം കണ്ടില്ലെന്നും അതിനാല്‍ ഒരു തിരിച്ചുപോക്കിന്‍റെ ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു.
2019 ലോകസ്ഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിക്കാതെവന്നതോടെ ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്മാറുകയായിരുന്നു. പാര്‍ട്ടി നേതാക്കളായ ജെ.ജയലളിതയ്ക്കും അണ്ണാദുരൈയ്ക്കും എതിരേ രൂക്ഷമായി വിമർശനമുന്നയിച്ച അണ്ണാമലൈ, ഈ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിനില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.
Content Highlights: hindutva politics not rejected k annamalai response on bjp loss in south india
Published: 05 Jun 2024, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented