ചെന്നൈ: 200-ലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് മുമ്പാകെ പരാതി നല്‍കിയത്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്. വെള്ളിയാഴ്ച പോളിങ് നടന്ന തമിഴ്നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നീലാങ്കരൈയിലെ പോളിങ് ബൂത്തിലായിരുന്നു വിജയ് വോട്ടുരേഖപ്പെടുത്തിയത്. കനത്ത സുരക്ഷയില്‍ വോട്ടുചെയ്യാനെത്തിയ വിജയ്ക്കൊപ്പം വന്‍ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.
Content Highlights: Complaint registered against TVK president Vijay for violating election norms
Published: 20 Apr 2024, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented