ചെന്നൈ: ബി.ജെ.പി.യും അണ്ണാ ഡി.എം.െക.യും സഖ്യം വിച്ഛേദിച്ചിരുന്നില്ലെങ്കിൽ തമിഴ്‌നാട്ടിലെ 13 സീറ്റിൽ എൻ.ഡി.എ.ക്ക് വിജയം സാധ്യമായിരുന്നെന്ന് വോട്ടുവിഹിത കണക്കുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആറുമാസം മുമ്പാണ് ബി.ജെ.പി.യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ. ഉപേക്ഷിച്ചത്. സംസ്ഥാനത്തെ 39 സീറ്റും ഡി.എം.കെ.യുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യം തൂത്തുവാരുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും അണ്ണാ ഡി.എം.കെയും ഒന്നിച്ചുനിന്നപ്പോൾ ഒരു സീറ്റിൽമാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഡി.എം.കെ. ഭരണവിരുദ്ധ വികാരം നേരിടുന്ന ഇത്തവണത്തെ സാഹചര്യം പ്രതിപക്ഷത്തിന് കുറച്ചുകൂടി അനുകൂലമായിരുന്നു. കഴിഞ്ഞതവണ 53.15 ശതമാനം വോട്ടുകിട്ടിയ ഡി.എം.കെ. സഖ്യത്തിന് ഇത്തവണ കിട്ടിയത് 46.97 ശതമാനം വോട്ടുമാത്രാണെന്നത് ഇതിനു തെളിവാണ്.
ഈ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യ്ക്ക് 20.46 ശതമാനം വോട്ടും സഖ്യകക്ഷിയായ ഡി.എം.ഡി.കെയ്ക്ക് 2.5 ശതമാനം വോട്ടും കിട്ടി. ബി.ജെ.പി. സഖ്യത്തിന് 18.28 ശതമാനം വോട്ടുണ്ട്. ഒരുമിച്ചുനിന്നിരുന്നെങ്കിൽ എൻ.ഡി.എ.ക്ക് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂർ ഉൾപ്പെടെ ഏതാനും സീറ്റുകളിൽ ജയിക്കാനാവുമായിരുന്നു.
കോയമ്പത്തൂരിൽ അണ്ണാമലൈ 1.18 ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നാംസ്ഥാനത്ത് എത്തിയ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി 2.36 ലക്ഷം വോട്ടു നേടി.
അണ്ണാ ഡി.എം.കെ. സഖ്യസ്ഥാനാർഥി വിരുദുനഗറിൽ 4379 വോട്ടിനാണ് പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി. സ്ഥാനാർഥി 2.18 ലക്ഷം വോട്ടുനേടി.
സഖ്യം തുടർന്നിരുന്നെങ്കിൽ ധർമപുരി, കൃഷ്ണഗിരി, നാമക്കൽ, തിരുപ്പൂർ, ആരണി, വിഴുപുരം, കള്ളക്കുറിച്ചി, കടലൂർ, തെങ്കാശി തുടങ്ങിയ സീറ്റുകളിലും വിജയസാധ്യതയുണ്ടായിരുന്നു.
Content Highlights: Election results 2024-NDA gets 18.27% vote share in T.N.
Published: 07 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented