കാട്ടാക്കട: കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ കുരുതംകോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ആർ. സുദർശനൻ കേരളത്തിലെ പ്രൊഫഷണൽ നാടകവേദിയിലെ സജീവ സാന്നിധ്യമാണ്‌. അമെച്ചർ നാടകങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം 50 വർഷം പിന്നിടുകയാണ്‌.

To advertise here,

കാട്ടാക്കട: അരങ്ങിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിൻസ്റ്റൺ ലൂയിസിന് ഇത് പുതിയ നിയോഗം. കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിൽനിന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിക്കാൻ സിപിഎം കണ്ടെത്തിയിട്ടുള്ളത് ഈ നാടക കലാകാരനെയാണ്.

പാലോട്: സ്കൂൾപഠനകാലത്തുതന്നെ നാടകം അഭിനയിച്ച് പിന്നീട് അമെച്ചർ നാടകങ്ങളിലും അവിടെനിന്നും പ്രൊഫഷണൽ നാടകങ്ങളിലും എത്തിയ കലാകാരനാണ് അജിത്ത്‌ പെരിങ്ങമ്മല. പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലരുകോണം വാർഡിൽ ബിജെപി സ്ഥാനാർഥിയായിട്ടാണ് അജിത്ത് മത്സരിക്കുന്നത്.

നന്ദിയോട്: നന്ദിയോട് പഞ്ചായത്തിലെ നന്ദിയോട് ടൗൺവാർഡിൽ നിന്നും മത്സരിക്കുന്ന എസ്.എസ്. സജീഷും നാടകവേദിയിൽനിന്നുമാണ് മത്സരവേദിയിലെത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് മത്സരം.

മുതുവിള: നാടകത്തിൽനിന്ന് നാട്ടങ്കത്തിനിറങ്ങുകയാണ് തെങ്ങുംകോട് മോഹനൻ. കല്ലറ ഗ്രാമപ്പഞ്ചായത്തിലെ പരപ്പിൽ വാർഡിൽനിന്ന് സിപിഎം സ്ഥാനാർഥിയായാണ് മോഹനൻ മത്സരിക്കുന്നത്. 33 വർഷമായി കലാരംഗത്ത് സജീവമാണ്. 27 വർഷമായി നാടകരംഗത്തുണ്ട്.