പള്ളിക്കത്തോട്: പഞ്ചായത്തിൽ തുടർഭരണം നിലനിർത്താനുള്ള തീവ്രപ്രചാരണത്തിലാണ് ബിജെപി. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് എൽഡിഎഫും യുഡിഎഫും. വീട് കയറിയുള്ള പ്രചാരണത്തിനാണ് മൂന്ന് മുന്നണികളും പ്രാധാന്യം നൽകിയിരിക്കുന്നത്.
2020-ലാണ് ബിജെപി ആദ്യമായി കേവലഭൂരിപക്ഷത്തിൽ ഭരണത്തിലെത്തുന്നത്. തുടർഭരണം ലക്ഷ്യമിട്ടാണ് പ്രചാരണം. 1985-ലെ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അവസാനമായി ഭരണത്തിൽ എത്തിയത്. തുടർന്നുനടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കേവല ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിന് പുറത്തായി. 2020-ൽ കേരളകോൺഗ്രസ്(എം) എൽഡിഎഫിൽ ചേർന്നിട്ടും നാലു സീറ്റുമാത്രമാണ് നേടാനായത്. 2020 വരെ തുടർച്ചയായി 20 വർഷം യുഡിഎഫാണ് ഭരണം നടത്തിയത്. 2020-ൽ കേരള കോൺഗ്രസ്(എം) മുന്നണി മാറിയയതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണം. ആകെയുള്ള 15 വാർഡുകളിൽ 13-ലും ത്രികോണ മത്സരമാണ്. ആറാം വാർഡ് ഇളമ്പള്ളിയിൽ നിലവിലെ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രനെ നേരിടുന്നത് പ്രതിപക്ഷനേതവ് ജിന്റോ സി. കാട്ടൂർ. 2005-ൽ ഈ വാർഡിൽനിന്നും വിജയിച്ച പ്രസന്നൻ വെള്ളാപ്പള്ളിയാണ് യുഡിഎഫ് സ്ഥാനാർഥി.റോഡ് ഫണ്ട് നഷ്ടപ്പെടുത്തിയതും ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നതും ബിജെപി-ബിഡിജെഎസ് തർക്കവും ഭരണ വിരുദ്ധ വികാരവും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ.
- ആകെ വാർഡുകൾ: 15
- സ്ഥാനാർഥികൾ: 49
- പ്രസിഡന്റ് സ്ഥാനം: ജനറൽ
- നിലവിലെ ഭരണം: എൻഡിഎ
മത്സരരംഗത്ത്
- എൻഡിഎ: 15 (ബിജെപി: 14, എൻഡിഎ സ്വതന്ത്രൻ: ഒന്ന്)
- എൽഡിഎഫ്: 15(സിപിഎം: എട്ട്, കേരള കോൺഗ്രസ്(എം): നാല്, സിപിഐ: മൂന്ന്)
- യുഡിഎഫ്: 15(കോൺഗ്രസ് 15)
Published: 03 Dec 2025, 09:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented