കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫിന് വന്‍തിരിച്ചടി. പത്തനാപുരം പഞ്ചായത്തിലും ബ്ലോക്കിലും യുഡിഎഫ് വന്‍ വിജയം നേടി.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും 10 വാര്‍ഡുകളും പിടിച്ചെടുത്ത് യുഡിഎഫ് ഭരണം സ്വന്തമാക്കി. എല്‍ഡിഎഫ് നാലു സീറ്റുകളിലൊതുങ്ങി. പത്തനാപുരം ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് തദ്ദേശഫലത്തില്‍ കണ്ടത്. 20 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. 7 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സ്വതന്ത്രന്‍ എന്നിവരാണ് മറ്റ് മൂന്ന് സീറ്റുകളില്‍ വിജയം നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭരണത്തിലുണ്ടായിരുന്നതാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും. ഇടതുകോട്ടയായ കൊല്ലം ഇത്തവണയും ഇടത്തേക്കു തന്നെ ചായുമെന്ന ആത്മവിശ്വാസമാണ് തകര്‍ന്നത്
Content Highlights: UDF secures decisive victories in Pathanapuram Grama and Block Panchayats, defeating LDF in Minister Ganesh Kumar`s constituency. Key election updates.
Published: 13 Dec 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented