To advertise here,

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റത്തിന്റെ നേർക്കാഴ്ചയായി എറണാകുളം ജില്ലയിലെ വിജയം. ആദ്യ റൗണ്ട് മുതൽ ജില്ലയിൽ ആധിപത്യം നിലനിർത്താൻ പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന ജില്ലയിൽ കോൺഗ്രസിനായി. മന്ത്രി പി രാജീവ് ഉൾപ്പെടെ ഇവിടെ തോൽക്കുകയും ചെയ്തു. ഹൈബി ഈഡൻ എംപിയും മേയർ മിനിമോളും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുതിർന്ന നേതാവ് കെ.ബാബുവും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ തന്നെ എറണാകുളം ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നു. വിജയത്തിന്റെ ഓരോ തുടിപ്പും എറണാകുളം ഡിസിസി ഓഫീസിൽ പ്രതിഫലിച്ചു.