കീറിയ ഷർട്ടുമിട്ടായിരുന്നു സൂരജ് പലപ്പോഴും വീട്ടിലേക്ക് കയറി വന്നിരുന്നതെന്ന് നിയുക്ത ബാലുശ്ശേരി എംഎൽഎ വി.ടി സൂരജിന്റെ പിതാവ് നാരായണൻ. ഞാനൊരു പ്രാരാബ്ദകാരനായിരുന്നു ആ പ്രാരാബ്ദം ഒക്കെ ഉൾക്കൊണ്ട് മകൻ വളർന്നുവരണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു കൂലിപ്പണിക്കാരന്റെ മകൻ എന്നതുകൊണ്ട് തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് സൂരജിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നാരായണൻ പറഞ്ഞു. പലപ്പോഴും മർദ്ദനമേറ്റ് വീട്ടിലെത്തുമ്പോൾ ഏറെ സങ്കടപ്പെട്ടിരുന്നു എന്ന് അമ്മ പുഷ്പയും പറഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് അവൻ ഈ നിലയിൽ എത്തിയത്. പലപ്പോഴും രാത്രി ഒരു മണി ആയാലും വീട്ടിലെത്താറില്ല. ഇനി അവനെ ഒരു കല്യാണം കഴിപ്പിക്കണമെന്നും പുഷ്പ പറഞ്ഞു

To advertise here,