To advertise here,

2016ൽ 91 സീറ്റുകളുമായി ഗംഭീര തിരിച്ചുവരവ്, 2021ൽ ചരിത്രം തിരുത്തിക്കുറിച്ചുള്ള തുടർഭരണം... വീണ്ടും ആ ചരിത്രം തിരുത്തി മൂന്നാംവട്ടം ഭരണത്തിലേറുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന എൽഡിഎഫിന് ഇടിവെട്ടുപോലൊരു തിരിച്ചടിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. നൂറിലധികം പ്രതീക്ഷച്ചവർക്ക് അതിന്റെ പകുതി പോലും കടക്കാനായില്ല. പാർട്ടിയെ ഞെട്ടിച്ച് സിപിഎം വിമതർ ജയിച്ചുകയറി, ചുവപ്പുകണ്ടാൽ സ്ഥാനാർഥിയെ നോക്കാതെ വോട്ടുകുത്തിയിരുന്ന പാർട്ടി കുത്തകയായിരുന്ന കണ്ണൂരിൽ പാർട്ടി കിതച്ചു, 6 ജില്ലകളിൽ ഒരു എൽഡിഎഫ് സ്ഥാനാർഥി പോലും വിജയിച്ചില്ല. പിണറായി വിജയൻ പോലും ആദ്യ എട്ട് റൗണ്ടുകളിൽ പിന്നിലായി. പ്രതീക്ഷിച്ചതിലും വലിയ പരാജയമാണോ പാർട്ടി ഏറ്റുവാങ്ങിയത്? എന്തൊക്കെയാവും ഇത്തരമൊരു പരാജയത്തിലേക്ക് നയിച്ച ഘടകങ്ങൾ? 2011ലും ബംഗാളിലും 2018ൽ ത്രിപുരയിലും ഭരണത്തിൽ നിന്നും പുറത്താക്കപ്പെട്ടതോടെ കേരളം മാത്രമായിരുന്നു ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനം. ഈ പരാജയത്തോടെ എന്താവും സിപിഎമ്മിന്റെ ഭാവി? കേരളത്തിലെ സിപിഎമ്മിനെ അണികൾ തിരുത്തണമെന്നായിരുന്നു പാർട്ടിയോട് കലഹിച്ച്, പാർട്ടിയെ തിരുത്താൻ ശ്രമിച്ച് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്. അത്തരമൊരു തിരുത്തൽ ആവശ്മാണെന്ന് സുധാകരനും ഗോവിന്ദനും അടക്കമുള്ള സിപിഎം വിമതരുടെ വിജയം ആവശ്യപ്പെടുന്നില്ലേ?