കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയം നേടിയെങ്കിലും ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തില്‍ കാര്യമായ പരിക്കില്ലാതെ എല്‍ഡിഎഫ്‌. കേരളത്തിലെ ആകെ തിരഞ്ഞെടുപ്പുഫലം പരിശോധിക്കുമ്പോള്‍ കൊല്ലം തെല്ലോരു ആശ്വാസം എല്‍.ഡി.എഫിന് നല്‍കി. കേരളത്തിലെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തു. 

To advertise here,

ഗ്രാമപഞ്ചായത്തില്‍ 68 പഞ്ചായത്തുകളില്‍ 33 എണ്ണം നേടി എല്‍ഡിഎഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 32 സീറ്റുകളുമായി യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ 7 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് മൂന്ന് സീറ്റുകളില്‍ ഒതുങ്ങി. ജില്ലാ പഞ്ചായത്തില്‍ 17 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫിന് 10 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു.