
കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ആർ. സുജയുടെ വോട്ട് അസാധുവായി. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ആർ. സുജതന്നെ പ്രസിഡന്റുമായി.
ഒരംഗത്തിന്റെമാത്രം ഭൂരിപക്ഷമാണ് തഴവയിൽ എൽഡിഎഫിനുള്ളത്. 24-അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫ്-10, യുഡിഎഫ്-9, എൻഡിഎ-5 എന്നിങ്ങനെയാണ് കക്ഷിനില.
രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ആർ. സുജയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സുജയുടെ വോട്ട് അസാധുവായി. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും ഒൻപത് വോട്ടുകളായി. ഇതോടെ എൽഡിഎഫ് ക്യാമ്പ് ആശങ്കയിലും അങ്കലാപ്പിലുമായി.
ഇരു മുന്നണികൾക്കും തുല്യവോട്ടുകൾ ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാൻ വരണാധികാരി നിർദേശിച്ചു. വോട്ടെടുപ്പിൽ നഷ്ടമായ ഭാഗ്യം നറുക്കെടുപ്പിലൂടെ ആർ. സുജയ്ക്ക് അനുകൂലമായി. കുതിരപ്പന്തി ഒന്നാംവാർഡിൽനിന്നുള്ള അംഗമാണ് ആർ. സുജ. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ പെരുങ്ങേലി സിംലാ തൃദീപ് ആയിരുന്നു. എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ ബി. അജിതകുമാരിക്ക് അഞ്ച് വോട്ടും ലഭിച്ചു.
വൈസ് പ്രസിഡന്റായി എൽഡിഎഫിലെ നിസാം തോപ്പിൽത്തറയെ (സിപിഐ) തിരഞ്ഞെടുത്തു. കടത്തൂർ വാർഡിൽനിന്നുള്ള അംഗമാണ്. നിസാം തോപ്പിൽത്തറയ്ക്ക് 10 വോട്ടും യുഡിഎഫ് സ്ഥാനാർഥി തഴവാ ബിജുവിന് ഒൻപത് വോട്ടും എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ ലാൽകുമാറിന് അഞ്ച് വോട്ടും ലഭിച്ചു.
Content Highlights: A dramatic turn of events in Thazhava Panchayat! LDF candidate`s vote was invalidated, leading to a nail-biting lottery tie-breaker for the presidency. Read the full story.
Published: 28 Dec 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented