കൊല്ലം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഉല്ലാസിന് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 87.12 ശതമാനം വോട്ടാണ് കിട്ടിയത്. 967 വോട്ട്. തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ ജി.വിനോദ്കുമാറിന് 95 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ആര്‍.വിനോദ് കുമാറിന് 22 വോട്ടും ബിജെപിയുടെ പ്രേമയ്ക്ക് 25 വോട്ടുമാണ് ലഭിച്ചത്.
ഡിവൈഎഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഉല്ലാസ് കൃഷ്ണന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2015-20 കാലത്ത് പഞ്ചായത്ത് അംഗമായിരുന്നു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ആ കാലയളവില്‍ ആരോഗ്യകേരള പുരസ്‌കാരവും നേടിയിരുന്നു. 2023-ല്‍ സാമ്പത്തിക ബാധ്യത ആരോപിച്ച് പാര്‍ട്ടി പുറത്താക്കിയതാണ്. തുടര്‍ന്നും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.
പഞ്ചായത്തില്‍ ബിജെപിക്ക് ആറു സീറ്റും എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് സീറ്റ് വീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഭരണം നേടാന്‍ ഉല്ലാസിന്റെ നിലപാടും പ്രധാനമാവും. ഉല്ലാസ് ഏതെങ്കിലും മുന്നണിക്കൊപ്പം ചേര്‍ന്നാല്‍ പോലും നറുക്കെടുപ്പ് വേണ്ടിവരും. നേതൃത്വങ്ങള്‍ സമീപിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഉല്ലാസ് പറഞ്ഞു. 845 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച ചിതറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍സാര്‍ തലവരമ്പിനാണ് ജില്ലയില്‍ ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം. 1085 വോട്ടാണ് ലഭിച്ചത്. തൊട്ടടുത്തെ സ്ഥാനാര്‍ഥി എം എം റാഫിക്ക് 240 വോട്ടും. 845 വോട്ടിന്റെ ഭൂരിപക്ഷം.
Content Highlights: Independent candidate Ullash Krishna secures a massive victory in Chirakkara Panchayat, Kollam, with a record majority. His stance crucial for panchayat governance.
Published: 17 Dec 2025, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented