കൊല്ലം കോര്‍പ്പറേഷനില്‍ മുന്‍ചരിത്രങ്ങള്‍ തിരുത്തിക്കുറിച്ച് യു.ഡി.എഫിന്റെ തേരോട്ടം. ഇടതിന്റെ ഉരുക്കുകോട്ട പൊളിച്ച് 25 വര്‍ഷങ്ങൾക്കുശേഷം കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരണത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. സമീപകാലത്തെങ്ങും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്ര വലിയ മുന്നേറ്റം യുഡിഎഫുണ്ടാക്കിയിട്ടില്ല.

To advertise here,

കൊല്ലം കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് പരാജയം.

കൊല്ലം കോര്‍പ്പറേഷന്‍ ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ മുന്‍ മേയര്‍ രാജേന്ദ്രബാബുവും തോറ്റു. ബിജെപി സ്ഥാനാര്‍ഥി അഭിലാഷിനാണ് ഇവിടെ ജയം

ചരിത്രത്തിലിതുവരെ യുഡിഎഫ് ഭരണം നേടാത്ത ജില്ലാപഞ്ചായത്തിലും ഇഞ്ചോടിച്ച് പോരാട്ടമാണ് അരങ്ങേറുന്നത്. ഒരിക്കലും ഇളകില്ലെന്ന് സിപിഎമ്മിന് ആത്മവിശ്വാസമുണ്ടായിരുന്ന കോര്‍പ്പറേഷനുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കൊല്ലം. ആ ആത്മവിശ്വാസമാണ് തകര്‍ന്നുവീണത്‌