ചൊക്ലി : തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിൽ. ചൊക്ലി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ ഡിസംബർ ആറിന് രാവിലെ എട്ടുമുതൽ കാണാനില്ലെന്നാണ് പരാതി. ബിജെപിക്കാരനൊപ്പമാണ് മകൾ പോയെതന്ന് സംശയിക്കുന്നതായും ചൊക്ലി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
നാടൊട്ടുക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുമ്പോൾ സ്ഥാനാർഥി പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലായിരുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചു. എന്നാൽ, സ്ഥാനാർഥി കാണാമറയത്താണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി യുഡിഎഫ് വാർഡിൽ നിറഞ്ഞുനിന്നു. പത്രികാസമർപ്പണം മുതൽ വാർഡിൽ സജീവമായിരുന്ന സ്ഥാനാർഥിയെ കഴിഞ്ഞദിവസം കാണാതായത് ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ശക്തമായ പോരാട്ടം നടക്കുന്ന വാർഡിൽ വോട്ട് ഭിന്നിപ്പിക്കുന്നതിനുള്ള സിപിഎമ്മിന്റെ നാടകമാണിതെന്നും സ്ഥാനാർഥിയെ അവർ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ ആരോപണം. വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങൾ വിവാദമാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സിപിഎം നേതാക്കൾ.
Content Highlights: kannur udf candidate missing complaint
Published: 10 Dec 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented