പേരാവൂർ : ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം കണ്ണൂർ ജില്ലയിലെ പേരാവൂരിൽ. ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് പ്രതിനിധി നവ്യ സുരേഷാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം.
22 വയസ്സും നാല് മാസവും 24 ദിവസവുമാണ് പ്രായം. യുഡിഎഫിൽ കോൺഗ്രസിലെ സജിതാ മോഹനനെ 1876 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നവ്യ സുരേഷ് വിജയിച്ചത്. കണ്ണൂർ എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നവ്യ 2022-23 കാലയളവിൽ കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു.
നിലവിൽ കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ എംഎ ജേണലിസം അവസാന വർഷ വിദ്യാർഥിനിയാണ്. എസ്‌എഫ്‌ഐ പേരാവൂർ ഏരിയാ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത് മേഖലാ വൈസ് പ്രസിഡന്റുമാണ്. പേരാവൂർ എഎസ് നഗറിലെ ടി.കെ. സുരേഷ് ബാബുവിന്റെയും വി.ഡി. രാജിയുടെയും മകളാണ്. സഹോദരി: നയനാ സുരേഷ്.
Content Highlights: youngest district panchayath member kerala 2025
Published: 18 Dec 2025, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented