കണ്ണൂർ: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് കോടതി ശിക്ഷിച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
2007 ഡിസംബർ 15 നായിരുന്നു സംഭവം. തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ പി രാജേഷിനെയാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. വീട്ടിൽ കയറിയ ബിജെപി പ്രവർത്തകർ രാജേഷിനെയും സഹോദരനെയും മാതാവിനെയും ആക്രമിച്ചിരുന്നു. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രശാന്ത് കൗൺഡസിലർ സ്ഥാനത്തുനിന്നും അയോഗ്യനായേക്കും.
Content Highlights: BJP Councillor U. Prashanth sentenced to 36 years for attempting to murder a CPM worker
Published: 17 Dec 2025, 09:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented