ധർമശാല: ആന്തൂർ നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യുഡിഎഫ് സ്ഥാനാർഥികൾക്കും വാർഡുകളിൽനിന്ന്‌ നിർദേശിച്ചവർക്കും ഭീഷണിയെന്ന് ആന്തൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

To advertise here,

ഇതുസംബന്ധിച്ച് പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ, കളക്ടർ, വരണാധികാരി എന്നിവർക്കും പോലീസിലും നൽകിയതായി യുഡിഎഫ് ആന്തൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.

യുഡിഎഫ് സ്ഥാനാർഥികൾ ഇത്തവണ 26 വാർഡുകളിലാണ് പത്രിക നൽകിയത്. മൈലാട്, തളിയിൽ, ആന്തൂർ, വെള്ളിക്കീൽ തുടങ്ങിയ വാർഡുകളിൽനിന്ന്‌ മത്സരിക്കുന്ന സ്ഥാനാർഥികൾക്കും നിർദേശകർക്കും അടക്കമാണ് ഭീഷണിയുണ്ടായതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

നാമനിർദേശപത്രിക പിൻവലിക്കണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടതായും യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

നിർഭയമായി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകാതെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏകപക്ഷീയമായ വിജയം നേടാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.