കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ മാറ്റിനിര്‍ത്തിക്കൊണ്ടും എന്‍ഡിഎയെ അവഗണിച്ചുകൊണ്ടും ഒരുകാരണവശാലം ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

കെ. സുരേന്ദ്രന്‍ | Photo - Mathrubhumi archives
കോഴിക്കോട്: ബിജെപിയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇനി ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് പാർട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ മാറ്റിനിര്‍ത്തിക്കൊണ്ടും എന്‍ഡിഎയെ അവഗണിച്ചുകൊണ്ടും ഒരുകാരണവശാലം ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ജനവിധി വിനയത്തോടെ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനുള്ള കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളും അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം മുന്നേറ്റമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ യുഡിഎഫിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്താണ്. വളരെ ആത്മവിശ്വാസം നല്‍കുന്ന വിധിയെഴുത്താണ്. ബിജെപിയെ കേരളത്തില്‍ ഇനി ആര്‍ക്കും എഴുതിത്തള്ളാന്‍ കഴിയില്ല.
കേരള രാഷ്ട്രീയത്തില്‍ ഇനി എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല. ഒരു മൂന്നാം ബദലിന്റെയും ശക്തമായ സാന്നിധ്യമുണ്ട്. ഞങ്ങളെ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ജനവിധി വിനയത്തോടെ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ച് കൂടുതല്‍ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. വിജയിച്ച സ്ഥലങ്ങളിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലെയും പരാജയപ്പെട്ട സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കും. അതെല്ലാം പാര്‍ട്ടിയും മുന്നണിയും സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Former Kerala BJP President K. Surendran analyzes the party`s significant gains in local body elections, highlighting its growing influence and emergence as a third force.
Published: 13 Dec 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented