കൊച്ചി: കൊച്ചി നഗരസഭയിലെ 27-ാം ഡിവിഷനില്‍ കള്ളവോട്ട് ആരോപണം. യുവാവ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ വോട്ട് ചെയ്തുപോയെന്നാണ് കണ്ടെത്തിയത്. 27-ാം വാര്‍ഡിലെ ജെയ്സണ്‍ സെബാസ്റ്റ്യന്‍ എന്ന വോട്ടറാണ് പോളിങ് ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്.
''തിരിച്ചറിയല്‍ രേഖ കൊടുത്തതിന് പിന്നാലെയാണ് വോട്ട് ചെയ്യല്ലേ എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഞാന്‍ എത്തിയതിന്റെ പത്തോ-പതിനഞ്ചോ വോട്ടിന് മുന്‍പാണ് എന്റെ വോട്ട് ചെയ്തുപോയിരിക്കുന്നത്. വോട്ടര്‍സ്ലിപ്പിലും തിരിച്ചറിയല്‍ കാര്‍ഡിലും ഒരേ ഫോട്ടോ തന്നെയാണ്. പക്ഷേ, വോട്ട് ചെയ്ത ആള് ഇട്ട ഒപ്പ് എന്റേതല്ല. പ്രായമുള്ള ഒരാൾ വന്ന് ചെയ്തുപോയെന്നാണ് പറയുന്നത്. ബൂത്തിലിരിക്കുന്ന ഏഴുപേര്‍ക്കും എങ്ങനെ തെറ്റുപറ്റി. അവസാനം പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു'', ജെയ്സണ്‍ പറഞ്ഞു.
Content Highlights: A Kochi youth discovered his vote was already cast at his polling booth. He questions how election officials could make such a mistake. Learn more about this alleged impersonation.
Published: 09 Dec 2025, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented