കൊച്ചി: യുഡിഎഫിന് അനുകൂലമായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആഹ്ലാദ പ്രകടന്നതിനു ശേഷം കുഴലപ്പം വിതരണം ചെയ്യുമെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം പ്രമാണിച്ച് വെള്ളിയാഴ്ച ഏഴുമണിക്ക് ആഹ്ലാദ പ്രകടനത്തിന് ശേഷം മൂവാറ്റുപുഴയില്‍ കുഴലപ്പം വിതരണം ചെയ്യുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മാത്യൂ കുഴല്‍നാടന്‍ അറിയിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം പ്രമാണിച്ച് ഇന്ന് വൈകിട്ട് 7.00 മണിക്ക് ആഹ്ലാദ പ്രകടനത്തിന് ശേഷം മൂവാറ്റുപുഴയില്‍ കുഴലപ്പം വിതരണം ചെയ്യുന്നതാണ്. രാഷ്ട്രിയ ഭേദമെന്യ എല്ലാവരും വന്ന് കഴിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
NB: മുവാറ്റുപുഴയിലെ ചിലര്‍ക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്നതുകൊണ്ടാണ് ഈ പലഹാരം ആക്കിയത്..
എൽഡിഎഫ് ഇല്ലാത്ത മൂവാറ്റുപ്പുഴ ബ്ലോക് പഞ്ചായത്ത്
മുവാറ്റുപുഴ നഗരസഭയില്‍ 30 വാര്‍ഡുകളില്‍ 18-ഉം നേടി യുഡിഎഫാണ് ഭരണം നേടിയത്. ഏഴ്വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്. എന്‍ഡിഎ ഒരു സീറ്റും മറ്റുള്ളവര്‍ നാല് സീറ്റും നേടിയിട്ടുണ്ട്. 2020-ല്‍ 15 വാര്‍ഡുകള്‍ യുഡിഎഫ്,11 വാര്‍ഡുകള്‍ എല്‍ഡിഎഫ്, രണ്ട് വാര്‍ഡ് എന്‍ഡിഎ എന്നിങ്ങനെയായിരുന്നു മുവാറ്റുപുഴ നഗരസഭയിലെ ചിത്രം.
മുവാറ്റുപുഴ ബ്ലോക് പഞ്ചായത്തിലെ 14 വാര്‍ഡുകളും യുഡിഎഫാണ് ഇത്തവണ ആധിപത്യം നേടിയത്. 2020-ല്‍ ഏഴ് വാര്‍ഡുകള്‍ നേടി യുഡിഎഫ് മുന്നേറിയപ്പോള്‍ അഞ്ച് വാര്‍ഡുകളായിരുന്നു എല്‍ഡിഎഫ് നേടിയത്.
Content Highlights: Muvattupuzha MLA Mathew Kuzhalnadan announces a Kuzhalappam feast to celebrate UDF victories
Published: 13 Dec 2025, 10:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented