കല്പറ്റ: തനി വയനാട്ടുകാരിയാവാൻ മലയാളം പഠിക്കാനൊരുങ്ങുകയാണ് പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തിയത് മുതൽ ഓരോദിവസവും യു.ഡി.എഫ്. പ്രവർത്തകരോട് സംസാരിച്ചു ഒരു മലയാളം വാക്കെങ്കിലും പഠിക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് മലയാളം പഠിക്കാൻ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം നെഹ്റു കുടുംബത്തോട് അടുത്തുനിൽക്കുന്ന തലമുതിർന്ന നേതാവ് തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രിയങ്കയ്ക്കും മലയാളം പഠിക്കാൻ താത്പര്യമുണ്ട്.
ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും തരുന്ന നിവേദനങ്ങൾ വായിക്കുമ്പോൾ പ്രാഥമികമായി മനസ്സിലാക്കാനും സാധിക്കുന്നരീതിയിൽ മലയാളം പഠിക്കാനാണ് താത്പര്യമെടുക്കുന്നത്. ഹിന്ദി, ഇംഗ്ളീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ പ്രിയങ്കയ്ക്ക് വഴങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദർശിച്ചപ്പോൾ ഫ്രഞ്ചിലും ഇറ്റാലിയനിലുമാണ് വൈദികരോട് സംസാരിച്ചത്. തമിഴും ഏറെക്കുറെ പറയാൻ സാധിക്കും. പ്രിയങ്കയ്ക്ക് എളുപ്പം ഏതുഭാഷയും വഴങ്ങുമെന്നാണ് പ്രിയങ്കയോട് അടുപ്പമുള്ള യു.ഡി.എഫ്. പ്രവർത്തകർ പറയുന്നത്.
Content Highlights: priyanka gandhi to learn malayalam
Published: 24 Nov 2024, 08:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented