വയനാടിന്റെ എംപിയായി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ പകര്‍പ്പ് പിടിച്ച് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മുമ്പാകെയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്.

To advertise here,

കേരള സാരിയണിഞ്ഞാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്റിലെത്തിയത്

പ്രിയങ്കയുടെ കുടുംബാംഗങ്ങളെല്ലാം പാര്‍ലമെന്റിലെത്തിയിരുന്നു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയിച്ചത്. പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് വയനാട്ടില്‍നിന്ന് പ്രിയങ്ക ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രംഗത്തേക്കുള്ള പ്രിയങ്കയുടെ കന്നിയങ്കമായിരുന്നു.