തിരുവനന്തപുരം: ബിഹാറിലെ എൻഡിഎയുടെ വൻ വിജയം കേരള സംസ്ഥാനത്തിന് മാതൃകയാക്കാവുന്നതാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. നിലവിലുള്ള കൊള്ളക്കാരുടെ ഭരണത്തിനെതിരായിട്ടുള്ള ഒരു സുതാര്യമായ ഭരണ സംവിധാനം കേരളത്തിലും വരണമെന്ന കൃത്യമായ സന്ദേശമാണ് ബിഹാർ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യ സഖ്യത്തിന് ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഹാർ തിരഞ്ഞെടുപ്പ് ഫലം. ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരായി ഏറ്റവും ഹീനമായ രാജ്യദ്രോഹ പ്രസ്താവനകൾ ഇറക്കുന്ന രാഹുൽ ഗാന്ധിക്കുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്. രാഹുൽ ഗാന്ധി പറഞ്ഞ അതേ വിഡ്ഢിത്തമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും വിളമ്പുന്നത്. മുസ്ലിം ലീഗും കേരള കോൺഗ്രസും അടക്കമുള്ള മറ്റു കക്ഷികൾ ഈ വിഴുപ്പ് ഭാണ്ഡം പേറുന്നത് കേരളത്തിൽ എത്രമാത്രം അവർക്ക് സഹായകരമാകും എന്നു ചിന്തിക്കേണ്ടതുണ്ടന്നും സുരേന്ദ്രൻ പറഞ്ഞു.