ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, സി.എന്‍.എക്സ്. എക്‌സിറ്റ് പോള്‍ സര്‍വേകള്‍. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബി.ജെ.പി. അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. നിലവില്‍ ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ബി.ജെ.പി. 48% വോട്ടുനേടുമെന്നാണ് പ്രവചനം. എ.എ.പിക്ക് 42 ശതമാനവും കോണ്‍ഗ്രസിന് ഏഴുശതമാനവും മറ്റുള്ളവര്‍ക്ക് മൂന്നുശതമാനവും വോട്ടുലഭിക്കുമെന്നും സര്‍വേ പറയുന്നു.
ബി.ജെ.പി. ഡല്‍ഹിയില്‍ വന്‍വിജയം നേടുമെന്നാണ് സി.എന്‍.എക്‌സിന്റെ എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. 49 മുതല്‍ 61 സീറ്റുവരെയാണ് സി.എന്‍.എക്‌സ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്. എ.എ.പി. 10 മുതല്‍ 19 സീറ്റുവരെ നേടുമെന്നും കോണ്‍ഗ്രസ് പരമാവധി ഒരുസീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
പുരുഷന്മാരില്‍ 50 ശതമാനത്തോളവും സ്ത്രീകളില്‍ 46 ശതമാനവും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. എ.എ.പിക്ക് യഥാക്രമം 40, 44 ശതമാനമാണ് പിന്തുണ. ഇരുവിഭാഗത്തിലും കോണ്‍ഗ്രസിന് ഏഴുശതമാനം പിന്തുണയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
Content Highlights: Exit polls predict a landslide victory for BJP in Delhi Assembly elections
Published: 06 Feb 2025, 07:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented