ഛണ്ഡീഗഢ്: ഹരിയാണയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി കോൺഗ്രസ് നേതാവ് കുമാരി സെൽജ. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണെന്നും തോൽവിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോൺഗ്രസ് കൃത്യമായി വിലയിരുത്തണമെന്നും സെൽജ പറഞ്ഞു. ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം ഉള്ളപ്പോഴും കോൺഗ്രസിന്റെ പരിതാപകരമായ സ്ഥിതിയിൽ കൃത്യമായ വിശകലനം വേണമെന്നും സെൽജ കൂട്ടിച്ചേർത്തു.
"കോൺഗ്രസ് പ്രവർത്തകരുടെ നിരാശ കണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്താണെന്ന് ഹൈക്കമാൻഡ് കണ്ടെത്തുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു." പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടിയെടുക്കണമെന്നും സെൽജ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന മോശം ഇമേജുള്ള ബി.ജെ.പിയും വിശ്വാസ്യയോഗ്യമായ കോൺഗ്രസും എന്ന രണ്ട് ഘടങ്ങളും തെറ്റായിരുന്നു. ഈ രണ്ടു ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സെൽജ ഭൂപീന്ദ്ര ഹൂഡയ്ക്കെതിരേ ഒളിയമ്പെയ്യാനും മറന്നില്ല. ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിതരണം ഒരു പ്രശ്നമാണെന്ന് പറഞ്ഞ സെൽജ ഇപ്പോൾ എങ്ങനെയാണ് അതിനെക്കുറിച്ച് പറയുകയെന്നും ചോദിച്ചു.
ഇതുപോലെയായിരിക്കില്ല ഭാവിയിലെന്നും പത്ത് വർഷത്തിനു ശേഷം പാർട്ടിയെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെച്ചതാരെന്ന് ഹൈക്കമാൻഡ് തിരിച്ചറിയുമെന്നും ഉറപ്പുണ്ട്- സെൽജ പറഞ്ഞു.
Content Highlights: Must Assess Why Congress Lost Kumari Selja
Published: 08 Oct 2024, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented