ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംഘർഷം. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ആനന്ദ് സിങ് ഡാങ്കി തന്നേയും പേഴ്സണൽ അസിസ്റ്റൻ്റിനെയും മർദിച്ചുവെന്ന് ആരോപിച്ച് ഹരിയാണ ജനസേവക് പാർട്ടി എംഎല്‍എ ബൽരാജ് കുണ്ടു. ശനിയാഴ്ച രാവിലെ മെഹാമിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നിരാശയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ബൽരാജ് ആരോപിച്ചു. നാലുതവണ നിയമസഭാംഗമായ ആനന്ദിന്റെ മകൻ ബൽറാം ഡാങ്കിയാണ് ഇത്തവണ മേഹാമിൽ നിന്നും ജനവിധി തേടുന്നത്. ബി.ജെ.പി വിട്ട് ഹരിയാണ് ജനസേവക് പാർട്ടിയിലെത്തിയ ബൽരാജ് ബൽറാമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മെഹാം എം.എൽ.എ. ആണ് ബൽരാജ് കുണ്ടു.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെട്ടുപ്പ് ആരംഭിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
Content Highlights: Haryana MLA Balraj Kundu, Jan Sevak Party, accused Anand Singh Dangi of physically assaulting
Published: 05 Oct 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented